ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകളോടെ വന്ന ടീമായിരുന്നു ബ്രസീൽ. എന്നാൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി. എല്ലാ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തിയായിരുന്നു ബ്രസീൽ നാട്ടിലേക്ക് മടങ്ങിയത്.
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്നും ടിറ്റേ ഒഴിവായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ബ്രസീലിൻ്റെ പരിശീലകനായിരുന്നു ടിറ്റേ. ലോകകപ്പ് കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പോൾ തന്നെ പകരക്കാരനെ ബ്രസീൽ തേടിയിരുന്നു.
പതിവുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ യൂറോപ്പ്യൻ പരിശീലകരെയാണ് ബ്രസീൽ നോട്ടമിടുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ആണ് ബ്രസീൽ നോട്ടമിടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ബ്രസീലിയൻ മാധ്യമമായ യു.ഒ.എൽ.ഇ സ്പോർട്ടെ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ടുകളിൽ പറയുന്നത് ബ്രസീലിൻറെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചു എന്നാണ്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത് അദ്ദേഹം ഈ സീസൺ റയൽ മാഡ്രിഡിനോടൊപ്പം പൂർത്തിയാക്കും എന്നാണ്. അടുത്ത വർഷം ബ്രസീലിൻ്റെ ചുമതല അദ്ദേഹം ഏറ്റെടുക്കും എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നാലു തവണ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. റയൽ മാഡ്രിഡിലെ ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ്, റോഡ്രിഗോ എന്നിവരെ തേച്ചു മിനുക്കിയെടുത്തതും ആൻസലോട്ടിയാണ്. അതിനാൽ തന്നെ അദ്ദേഹം ടീമിലെത്തുന്നത് ബ്രസീൽ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്.