തങ്ങളുടെ ആഗ്രഹം മെസ്സിക്ക് ആ ലോക കിരീടം നേടി കൊടുക്കുക എന്നാണെന്ന് അർജൻ്റീനൻ താരം

images 2022 12 13T115229.149

ഇന്നാണ് ലോകകപ്പ് സെമി ഫൈനലിലെ അർജൻ്റീന ക്രൊയേഷ്യ പോരാട്ടം. രാത്രി ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻഅമേരിക്കൻ വമ്പന്മാരും യൂറോപ്യൻ ശക്തികളും തമ്മിൽ ഏറ്റുമുട്ടുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് അർജൻ്റീന ഇതിഹാസം ലയണൽ മെസ്സിയെ കുറിച്ച് അർജൻ്റീന ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ പറഞ്ഞ വാക്കുകളാണ്. ഇത്തവണത്തെ ലോകകപ്പിൽ തങ്ങൾക്ക് ഏറ്റവും പ്രചോദനമായത് ലയണൽ മെസ്സി ആണെന്നാണ് താരം പറഞ്ഞത്. മെസ്സിയുടെ ആഗ്രഹമായ വേൾഡ് കപ്പ് നേടിക്കൊടുക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.

images 2022 12 13T115234.415

കളിക്കളത്തിൽ മെസ്സി അർജൻ്റീനയുടെ മികച്ച നായകൻ ആണെന്നും അവർക്ക് ഒരു പ്രത്യേക നേട്ടം നൽകുന്നുണ്ടെന്നും താരം പറഞ്ഞു. അർജൻ്റീന അവസാനമായി ലോകകപ്പിൽ മുത്തമിട്ടത് 36 വർഷങ്ങൾക്ക് മുൻപാണ്. 2014ൽ അരികിൽ എത്തിയെങ്കിലും കലാശ പോരാട്ടത്തിൽ ജർമ്മനിയോട് വീണു. ഇത്തവണത്തെ ലോകകപ്പിലെ ആദ്യം മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി തുടങ്ങിയ അർജൻ്റീന പിന്നീടുള്ള എല്ലാ മത്സരങ്ങളിലും തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് അവസാന നാലിൽ സ്ഥാനം നേടിയത്.

images 2022 12 13T115222.104

നായകനായ മെസ്സി ഈ ലോകകപ്പിൽ ഇതുവരെയും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഹോളണ്ടിനെതിരെ തകർപ്പൻ പ്രകടനമായിരുന്നു മെസ്സി കാഴ്ചവച്ചത്. ഒരു അസിസ്റ്റും ഒരു ഗോളും താരം ആ മത്സരത്തിൽ നേടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക കിക്ക് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു

അതേസമയം കഴിഞ്ഞ് വർഷത്തെ ഫൈനലിസ്റ്റുകൾ ആണ് ക്രൊയേഷ്യ. കഴിഞ്ഞതവണ അർജൻ്റീനയെ ലോകകപ്പിൽ നിന്നും പുറത്താക്കിയത് ക്രൊയേഷ്യ ആയിരുന്നു. ബ്രസീലിനെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറിയ യൂറോപ്പ്യൻ ശക്തികളെ അത്ര പെട്ടെന്ന് എഴുതി തള്ളാൻ സാധിക്കില്ല.

Scroll to Top