അര്‍ജന്‍റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. ഇവര്‍ പോരാട്ടത്തിനുണ്ടാകും

ezgif 4 0022156b08 scaled

ഫിഫ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ക്യാംപില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍. എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നീ രണ്ട് പ്രധാന താരങ്ങള്‍ മത്സരത്തിനുണ്ടാവും എന്ന് ലയണൽ സ്കലോണി സ്ഥിരീകരിച്ചു.

” ഡി മരിയയും ഡി പോളും സെമിഫൈനൽ മത്സരത്തിന് ലഭ്യമാണ്. പക്ഷേ എത്ര സമയം ആ രണ്ടു താരങ്ങൾക്കും കളിക്കാനാവും എന്നുള്ളത് നമുക്ക് നോക്കി കാണേണ്ടതുണ്ട് ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞത്.

Fjk7ymAXoAI JKQ

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മധ്യനിര താരം ഡി പോൾ ഈ ലോകകപ്പിൽ അർജന്റീനയുടെ നിർണായക സാന്നിധ്യമാണ്. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവയ്‌ക്കെതിരായ അവരുടെ ഗ്രൂപ്പ് സി മത്സരത്തിലെ ഓരോ മിനിറ്റിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16 വിജയത്തിലും താരം കളിച്ചു.

FjZSbgFWIAAkIYN

ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ 66 മിനിറ്റിനുശേഷം ഡീപോളിനെ സബ്ബ് ചെയ്തിരുന്നു. പേരില്‍ ഗോളുകളോ അസിസ്റ്റുകളോ ഇല്ലെങ്കിലും, അര്‍ജന്‍റീനയുടെ വിജയത്തിലെ പ്രധാന കളിക്കാരനായിരുന്നു അദ്ദേഹം.

മറുവശത്ത്, ഡി മരിയയ സൗദി അറേബ്യയോടുള്ള അർജന്റീനയുടെ തോൽവിയിൽ 90 മിനിറ്റ് കളിച്ചു. പോളണ്ടിനും മെക്‌സിക്കോയ്‌ക്കും എതിരായ ഗ്രൂപ്പ് സിയിലെ രണ്ട് മത്സരങ്ങളിലും അദ്ദേഹം പകരക്കാരനായി.രണ്ട് നോക്കൗട്ട് മത്സരങ്ങളിലും ബെഞ്ചിലാണ് താരം ഇടംപിടിച്ചത്.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top