ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ വിയ്യാറയലിനോട് നാണംകെട്ട് തോറ്റു പുറത്തായതിന് ക്ഷീണം അർമീനിയ ബീലെഫെൽഡിനോട് തീർത്ത് ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേണിൻ്റെ വിജയം.
പത്താം മിനിറ്റിൽ അർമീനിയ താരം ലൗർസെനിൻ്റെ സെൽഫ് ഗോളിലൂടെ ആയിരുന്നു ബയേണിൻ്റെ ഗോൾ വേട്ടയ്ക്ക് തുടക്കംകുറിച്ചത്. ആദ്യപകുതിയിലെ ഇൻജുറി ടൈമിൽ കിമ്മിച്ചിൻ്റെ അസിസ്‌റ്റിൽ ജർമൻ താരം നാബ്രി രണ്ടാം ഗോളും ഒപ്പം ബയെർനിൻ്റെ ലീഡ് ഉയർത്തി.
മത്സരം അവസാനിക്കാൻ നിശ്ചിതസമയത്ത് നിന്ന് അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൂപ്പർതാരം ലെവൻ്റോസ്കിയുടെ അസിസ്റ്റിൽ മുസിയാല ബയേണിന്‍റെ മൂന്നാമത്തെ ഗോളും അവസാന ഗോളും നേടി. ഒരു വിജയം അകലെ ആണ് ബയേണിന് ലീഗ് കിരീടം കാത്തിരിക്കുന്നത്.
30 മത്സരങ്ങളിൽ നിന്നും 23 വിജയവും മൂന്നു സമനിലയും നാല് തോൽവിയും അടക്കം 72 പോയിൻറ് ആണ് ജർമൻ ചാമ്പ്യന്മാർക്ക്. രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിന് 30 മത്സരങ്ങളിൽ നിന്നും 63 പോയിൻറ് ആണ് ഉള്ളത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സ്പാനിഷ് ടീം വിയ്യ റയലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റു ജർമൻ ചാമ്പ്യന്മാർ പുറത്തായത്.