ക്രിസ്റ്റൽ പാലസിനെ തകർത്ത് എഫ്എ കപ്പ് ഫൈനലിൽ പ്രവേശിച്ച് ചെൽസി.

images 4 4

എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തകർത്ത് എഫ് എ കപ്പ് ഫൈനലിൽ ചെൽസി പ്രവേശിച്ചു. മത്സരത്തിലെ രണ്ടാംപകുതിയിൽ ആയിരുന്നു ചെൽസി തങ്ങളുടെ 2 വിജയ ഗോളുകളും നേടിയത്.

അറുപത്തി അഞ്ചാം മിനിറ്റിൽ മികച്ച ഒരു വോളി ലോഫ്റ്റസ് ചീക് ആണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 10 മിനിറ്റുകൾക്ക് ശേഷം വെർണറുടെ അസിസ്റ്റിൽ ഇംഗ്ലണ്ട് യുവ താരം മാസണ്‍ മൗൻ്റ് ചെൽസിയുടെ രണ്ടാം ഗോളും വിജയ ഗോളും നേടി.

278499380 1201621780613017 8785213860870990540 n

മത്സരത്തിൽ ചെൽസിക്ക് തന്നെയായിരുന്നു ആധിപത്യം. എഫ്എ കപ്പ് ഫൈനലിൽ ചെൽസി ലിവർപൂളിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആണ് ലിവർപൂൾ എഫ്എ കപ്പ് ഫൈനലിൽ പ്രവേശിച്ചത്.

278565720 552852796259158 5586435442007294304 n

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിൻ്റെ വിജയം. ലിവർപൂളിനായി ആയി മനേ ഇരട്ട ഗോളും, കോനാട്ട ഒരു ഗോളും നേടി.

image editor output image1643173117 1650218741399

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടുഗോളുകൾ ഒന്ന് ഗ്രീലിശും മറ്റൊന്ന് സിൽവയും നേടി. അടുത്ത മാസം 14ന് ആണ് ലിവർപൂൾ ചെൽസി ഫൈനൽ.

Scroll to Top