അവൻ ഇതിഹാസത്തെ ഓർമ്മിപ്പിക്കുന്നു :വാനോളം പുകഴ്ത്തി മുൻ താരം

IMG 20220417 WA0162

ഐപിൽ പതിനഞ്ചാം സീസണിലെ സ്റ്റാർ ബൗളറായി ഇതിനകം തന്നെ ക്രിക്കറ്റ്‌ ലോകത്ത് നിന്നും കയ്യടികൾ സ്വന്തമാക്കുകയാണ് ഹൈദരാബാദ് ടീം യുവ പേസർ ഉമ്രാൻ മാലിക്ക്. തന്റെ അതിവേഗ പന്തുകളാൽ എതിരാളികളെ വീഴ്ത്തുന്ന താരം ഇന്നലെ നടന്ന കളിയിൽ നാല് വിക്കറ്റുകളാണ് പഞ്ചാബ് നിരയിൽ നിന്നും സ്വന്തമാക്കിയത്. മിഡിൽ ഓവറുകളിൽ എതിർ ടീമിനെ പേസ് ബൗളിംഗ് മികവിൽ തകർക്കുന്ന താരം ഇതിനകം മുൻ താരങ്ങളിൽ നിന്നും അടക്കം പ്രശംസ സ്വന്തമാക്കി.

ഒരു ഇന്ത്യൻ താരത്തിന്റെ ഐപില്ലിലെ ഏറ്റവും വേഗതയാർന്ന ബോൾ അടക്കം എറിഞ്ഞ 22 വയസ്സുകാരനായ മാലിക്ക് വൈകാതെ ഇന്ത്യൻ ജേഴ്സി അണിയുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് നടക്കുന്ന ഓസ്ട്രേലിയൻ പിച്ചകളിൽ തീതുപ്പുന്ന ഉമ്രാൻ മാലിക്കിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് മുൻ കോച്ചായ രവി ശാസ്ത്രി അടക്കം തുറന്ന് പറഞ്ഞത്.

എന്നാൽ താരത്തെ കുറിച്ചൊരു അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ. താൻ ആദ്യമായി ഉമ്രാൻ മാലിക്ക് ബൗളിംഗ് കണ്ടപ്പോൾ അദ്ദേഹത്തെ മറ്റൊരു ഇതിഹാസ ബൗളർ ആയിട്ടാണ് തോന്നിയതെന്നാണ് ഇർഫാൻ പത്താന്റെ വാക്കുകൾ.”ഞാൻ ജമ്മു കശ്മീർ ടീമിന്റെ മെന്റർ റോളിൽ പ്രവർത്തിക്കുമ്പോഴാണ് ആദ്യമായി ഉമ്രാൻ മാലിക്കിനെ കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം പാകിസ്ഥാൻ ഇതിഹാസ താരമായ വഖാർ യൂനിസിനെയാണ് ഓർമിപ്പിച്ചത്. അവന്റെ ആക്ഷൻ അപ്രകാരം തന്നെയാണ് “ഇർഫാൻ പത്താൻ വാചാലനായി.

See also  ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.

അതേസമയം ഇന്നലത്തെ കളിയിൽ നാല് വിക്കറ്റുകൾ പഞ്ചാബ് കിങ്സിന് എതിരെ സ്വന്തമാക്കിയ താരം അപൂർവ്വമായ ഒരു ഐപിൽ റെക്കോർഡിനും അവകാശിയായി. ഐപിൽ ക്രിക്കറ്റിൽ ഇരുപതാം ഓവറിൽ മൈഡൻ എറിയുന്ന നാലാമത്തെ മാത്രം ബൗളറായിട്ടാണ് ഉമ്രാൻ മാറിയത്. ഇന്നലെ പഞ്ചാബ് ഇന്നിങ്സ് അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ അടക്കം മൈഡൻ എറിയാനായി താരത്തിന് സാധിച്ചപ്പോൾ ലസീത് മലിംഗ, ഇർഫാൻ പത്താൻ, ഉനദ്ഖട്ട് എന്നിവരുടെ നേട്ടത്തിനും ഒപ്പമാണ് യുവതാരം എത്തിയത്.

Scroll to Top