ഫകുണ്ടോ പെരേരയെ റാഞ്ചാൻ ഒരുങ്ങി എടികെ മോഹൻബഗാൻ. താരം പോകില്ലെന്ന് മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ മാന്ത്രികത സൃഷ്‌ടിച്ച ഫകുണ്ടോ പെരേര ഇപ്പോൾ പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടത്തിൽ പെട്ടെരിക്കുകയാണ്. 10 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫകുണ്ടോ ഇതിനോടകം 28 ചാൻസുകൾ സൃഷ്ടിച്ചു കഴിഞ്ഞു. നിലവിൽ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച കണക്കാണിത്.

ഇപ്പോൾ താരത്തെ റാഞ്ചാൻ എടികെ മോഹൻബഗാൻ ഒരുങ്ങുകയാണെന്ന അഭ്യുഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പടർന്നു പിടിച്ചിരിക്കുന്നത്. നിലവിൽ ഈ വർഷം മെയ്‌ വരെ മാത്രമേയുള്ളു ഫാകുണ്ടോയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ. അതേസമയം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഡേവിഡ് വില്യംസിന് മികച്ച ഒരു പകരക്കാരനെ കണ്ടെത്തുവാൻ ഉള്ള ശ്രമത്തിലാണ് എടികെ മോഹൻബഗാനും. ഈ വസ്തുതകൾ ഒക്കെ മുന്നിൽ വെച്ചുകൊണ്ട് എടികെ മോഹൻബഗാൻ ഫാകുണ്ടോയ്ക്ക് വേണ്ടി ഒരു ഓഫർ മുന്നോട്ട് വെക്കാനുള്ള സാധ്യത തള്ളിക്കളയാനും സാധ്യമല്ല.

പക്ഷേ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസ് ഇപ്പോൾ ഈ സാധ്യതയെ തള്ളി കളഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ഫകുണ്ടോയ്ക്ക് നിലവിൽ മെയ്‌ വരെയേ കോൺട്രാക്ട് ഉള്ളെങ്കിലും അതിൽ കരാർ പുതുക്കാനുള്ള ഒരു ക്ലോസ് സൈൻ ചെയ്യുന്ന സമയത്ത് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഉൾപ്പെടുത്തിയിരുന്നു. അതുമൂലം പെർഫോമൻസ് വിലയിരുത്തി ബ്ലാസ്റ്റേഴ്സിന് ഫകുണ്ടോയുമായുള്ള കരാർ പുതുക്കാവുന്നതേ ഒള്ളു. താരം എടികെ മോഹൻബഗാനിലേക്ക് പോകില്ലെന്നും മാർക്കസ് ട്വീറ്റ് ചെയ്തു. അന്തിമതീരുമാനം എപ്പോഴും ഫകുണ്ടോയുടെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ കരാർ മുന്നോട്ട് വെക്കാൻ ഏറെ സാധ്യതയിരിക്കെ ടീമിൽ താരം തുടരുവോ ഇല്ലയോ എന്ന് നമ്മൾ കാത്തിരുന്നു തന്നെ കാണണം.

Previous articleഐ-ലീഗിൽ തങ്ങളുടെ തിരിച്ചുവരവ് അറിയിച്ച് ഗോകുലം കേരള എഫ് സി
Next articleഅസറുദ്ധീന് സമ്മാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ : വാനോളം പുകഴ്ത്തി മുൻ താരങ്ങൾ