അസറുദ്ധീന് സമ്മാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ : വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

വാംങ്കഡെ ക്രിക്കറ്റ്  സ്റ്റേഡിയത്തില്‍ ഇന്നലെ യഥാർത്ഥത്തിൽ  കാസർഗോഡ്കാരൻ   മുഹമ്മദ് അസ്ഹറുദ്ദീന്റെ  ദിനമായിരുന്നു .കരുത്തരായ മുംബൈക്ക് എതിരെ താരം നേടിയ സെഞ്ച്വറി ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ച വിഷമായി കഴിഞ്ഞു .താരത്തിന്റെ വമ്പൻ ബാറ്റിംഗ് പ്രകടനത്തിൽ   അഭിനന്ദനങ്ങൾ നേരുകയാണ്   ഇപ്പോൾ വിരേന്ദ്ര സെവാഗും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലയും.

അതേസമയം  അസ്ഹറുദ്ദീന് അപ്രതീക്ഷിത സമ്മാനം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി. 1.37 ലക്ഷം രൂപയാണ് അസ്ഹറുദ്ദീന്റെ മാസ്മരിക
ഇന്നിംഗ്‌സിന് കെസിഎ നല്‍കുന്ന സമ്മാനത്തുകയെന്ന്    കെ. സി .എ സെക്രട്ടറി ശ്രീജിത്ത് വി. നായർ മാധ്യമങ്ങളെ അറിയിച്ചു

മലയാളി താരം കാഴ്ചവെച്ച ബാറ്റിംഗ് വെടികെട്ടിനെ വാനോള പുകഴ്ത്തി ആദ്യം രംഗത്തെത്തിയത് മുൻ ഇന്ത്യൻ ഓപ്പണർ സെവാഗ്‌  ആണ് .അസ്റുദ്ദീന്റെ ഇന്നിംഗ്‌സ് ആസ്വദിച്ചുവെന്ന് വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ കുറിച്ചു. മുംബൈയെപ്പോലൊരു ടീമിനെതിരെ ഇത്തരത്തില്‍ ഒരിന്നിംഗ്‌സ് വളരെ  കടുപ്പമേറിയതാണ്. 54 പന്തില്‍ നിന്ന് 137 റണ്‍സടിച്ച് അദ്ദേഹം  തന്റെ  ജോലി  ഭംഗിയായി പൂര്‍ത്തിയാക്കി. അസ്ഹറുദ്ദീന്റെ ഇന്നിംഗ്‌സ് ആസ്വദിച്ചു- വീരേന്ദ്ര സെവാഗ്  മത്സര ശേഷം ട്വീറ്റ് ചെയ്തു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരില്‍ അസാധാരണമായ കളിക്കാരനെ  കണ്ടു എന്നാണ്  പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനായ   ഹർഷ ഭോഗ്ലെ അഭിപ്രായപ്പെട്ടത് .
മുൻ ഇന്ത്യൻ താരത്തിന്റെ  അതേ പേരില്‍  ഇപ്പോൾ മറ്റൊരാളെ കാണുന്നു. അദ്ദേഹത്തിന് മനോഹരമായ ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുന്നു-ഹര്‍ഷ ഭോഗ്ല ട്വീറ്റ് ചെയ്തു.

നേരത്തെ മുംബൈയുടെ വമ്പൻ ടോട്ടലിന് ബാറ്റിങ്ങിനിറങ്ങിയ കേരള ടീമിന് സഹായകമായത് അസറുദീന്റെ സെഞ്ച്വറി പ്രകടനമാണ് .37 പന്തില്‍ സെഞ്ച്വറി നേടിയ മലയാളിയായ  ഇരുപത്തിയാറുകാരനായ മുഹമ്മദ് അസ്ഹറുദ്ദീൻ   തന്റെ ബാറ്റിങാൽ 197 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരള ടീമിന് മറികടക്കുവാൻ സഹായിച്ചു .
23 പന്തില്‍ 33 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണും അസ്ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി സച്ചിന്‍ ബേബി, അസ്ഹറുദ്ദീനൊപ്പം പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്

Read More  മാക്‌സ്‌വെൽ എന്നോട് ബാറ്റിങിനിടയിൽ ദേഷ്യപ്പെട്ട് ചൂടായി : രസകരമായ സംഭവം വെളിപ്പെടുത്തി ഡിവില്ലേഴ്‌സ് -കാണാം വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here