ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. രണ്ടാം പകുതിയില്‍ മെസ്സിയും എന്‍സോ ഫെര്‍ണാണ്ടസുമാണ് വിജയ ഗോളുകള്‍ നേടിയത്.
ജീവന്‍മരണ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ വളരെ കരുതലോടെയാണ് അര്‍ജന്‍റീന കളിച്ചത്. ആദ്യ പകുതിയില്‍ നിന്നും മെസ്സിയും സംഘത്തില്‍ നിന്നും കാര്യമായ മുന്നേറ്റങ്ങള്‍ ഉണ്ടായില്ലാ. ആദ്യ പകുതിയില്‍ ഒചോവയെ പരീക്ഷിക്കാന്‍ പോലും അര്‍ജന്റീനക്ക് ആയില്ല.
45ാം മിനുട്ടില്‍ മെക്സിക്കോ താരം വേഗ തൊടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയതോടെ കളി ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഗോള്‍ രഹിതമായി നിര്‍ത്തി.
രണ്ടാം പകുതിയിലാണ് ലയണല്‍ മെസ്സിയുടെ ഗോള്‍ പിറന്നത്. ഡി മരിയ നല്‍കിയ പാസ്സില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ലയണല്‍ മെസ്സി, ബോക്സിനു പുറത്ത് നിന്നെടുത്ത ഷോട്ട് ബോട്ടം കോര്‍ണറില്‍ ഒച്ചോവയെ മറികടക്കുകയായിരുന്നു.
ഗോള്‍ വീണതോടെ നിരന്തരം ബോക്സിലേക്ക് അര്‍ജന്‍റീന എത്തി. എന്നാല്‍ അച്ചടക്കമായ പ്രതിരോധം ഗോള്‍ വീഴാന്‍ അനുവദിച്ചില്ലാ.
എന്നാല്‍ 87ാം മിനിറ്റിലെ ഷോട്ട് കോര്‍ണറില്‍ , മെക്സിക്കന്‍ ബോക്സില്‍ ചുവടെടുത്ത് മനോഹരമായി ടോപ്പ് കോര്‍ണര്‍ ഫിനിഷ് ചെയ്ത എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്‍റീനക്ക് ലീഡ് നല്‍കി. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണ് ഇത്. പിന്നീട് അനായസം കളി നിയന്ത്രിച്ച അര്‍ജന്‍റീന വിജയം സ്വന്തമാക്കി.
വിജയത്തോടെ 3 പോയിന്‍റുമായി അര്‍ജന്‍റീന രണ്ടാമതാണ്. അടുത്ത മത്സരത്തില്‍ പോളണ്ടിനെതിരെ വിജയിച്ചാല്‍ മറ്റ് ടീമുകളുടെ ഫലം നോക്കാതെ തന്നെ അര്‍ജന്‍റീനക്ക് പ്രീക്വാര്‍ട്ടറില്‍ എത്താം.