ടോസ് ഭാഗ്യം ന്യൂസിലന്‍റിന്. സഞ്ചു സാംസണെ പുറത്താക്കി

ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍റ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം ദീപക്ക് ചഹറും സഞ്ചു സാംസണ് പകരം ദീപക്ക് ഹൂഡയും എത്തി. ന്യൂസിലന്‍റ് നിരയില്‍ ആദം മില്‍നെക്ക് പകരം ബ്രേസ്വെല്‍ എത്തി.

India (Playing XI): Shikhar Dhawan(c), Shubman Gill, Shreyas Iyer, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Deepak Chahar, Umran Malik, Arshdeep Singh, Yuzvendra Chahal

New Zealand (Playing XI): Finn Allen, Devon Conway, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mitchell Santner, Michael Bracewell, Matt Henry, Tim Southee, Lockie Ferguson

നേരത്തെ ആദ്യ മത്സരം 7 വിക്കറ്റിനാണ് ന്യൂസിലന്‍റ് വിജയിച്ചത്. അതിനാല്‍ രണ്ടാം മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. ഈ മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

ഇന്ത്യന്‍ സമയം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം തത്സമയം ആമസോണ്‍ പ്രൈമിലും ഡി.ഡി സ്പോര്‍ട്ട്സിലും കാണാം.