ഖത്തർ ലോകകപ്പ് ഫൈനലിൽ ചില പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ തവണ ഫ്രാൻസും അർജൻ്റീനയും ലോകകപ്പ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ നാല് ഗോളിന് വിജയം ഫ്രാൻസിനൊപ്പം ആയിരുന്നു. അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ ഇത്തവണ പകരം വീട്ടാൻ അർജൻ്റീനക്കൊപ്പവും കിരീടം നിലനിർത്താൻ ഫ്രാൻസും ഇറങ്ങുമ്പോൾ കൂടെയുണ്ടാകും.
എല്ലാ ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകിയ മത്സരമായിരുന്നു കഴിഞ്ഞ തവണ ഇരുകൂട്ടരും നേർക്കുനേർ വന്നപ്പോൾ. അന്ന് ഫ്രാൻസിനോട് പരാജയപ്പെട്ട് ക്വാർട്ടർ കാണാതെ അര്‍ജന്‍റീന പുറത്തായി. കഴിഞ്ഞ തവണ അർജൻ്റീനക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ ലയണൽ മെസ്സി, നിക്കോളാസ് ഒട്ടമെൻ്റി, എയ്ഞ്ചൽ ഡി മരിയ, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്ന ഡിബാലയും,അക്യുനയും ഇത്തവണയും കൂടെയുണ്ട്.
അതേ സമയം ഫ്രാൻസ് നിലയിൽ നായകൻ ഹ്യൂഗോ ലോറിസ്, അന്റോയിൻ ഗ്രീസ്മാൻ, റാഫേൽ വരാൻ, ഉസ്മാൻ ഡംബലെ, ബെഞ്ചമിൻ പവാർഡ് എന്നിവരും ഇത്തവണ കൂടെയുണ്ട്. ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ മത്സരത്തിലെ ഫലം എന്തായിരിക്കും എന്ന് പ്രവചിക്കാൻ സാധിക്കില്ല.
മെസ്സി ആദ്യമായി ലോക കിരീടത്തിൽ മുത്തമിടുമോ അതോ ഫ്രാൻസ് കിരീടം നിലനിർത്തുമോ എന്ന് നാളെ അറിയാം. രാത്രി 8:30 നാണ് മത്സരം. ഇരു ടീമുകളുടെയും ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും ആണ് ആരാധകർ ഈ മത്സരത്തെ നോക്കിക്കാണുന്നത്