പോരാടി തോറ്റ് ഇന്ത്യന്‍ വനിതകള്‍. പരമ്പര വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യക്കെതിരെയുള്ള നാലാം ടി20 മത്സരത്തില്‍ 7 റണ്‍സിന്‍റെ വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ എത്തിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

പവര്‍പ്ലേയില്‍ സ്മൃതി മന്ദാനയേയും (16) ഷഫാലി വര്‍മ്മയേയും (20) നഷ്ടമായെങ്കിലും ഇന്ത്യന്‍ വനിതകള്‍ പൊരുതി. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ (46) ദേവിക വൈധ്യ (32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 19 പന്തില്‍ 4 ഫോറും 2 സിക്സുമായി റിച്ചാ ഘോഷ് 40 റണ്‍സ് നേടിയെങ്കിലും വിജയത്തില്‍ എത്താനായില്ലാ.

വിജയത്തോടേ പരമ്പര ഓസ്ട്രേലിയ (3-1) സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി പെറി 42 പന്തില്‍ 72 റണ്‍സ് നേടി. ഗാര്‍ഡനര്‍ 27 പന്തില്‍ 42 ഉം ഗ്രേസ് ഹാരിസ് 12 പന്തില്‍ 27 റണ്‍സും നേടി.

പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച്ച നടക്കും.