ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് (2-1) അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കരിയറിലെ 1000 മതെ മത്സരം കളിച്ച മെസ്സിയുടെ ഗോളും രണ്ടാം പകുതിയില്‍ പിറന്ന അല്‍വാരസിന്‍റെ ഗോളുമാണ് അര്‍ജന്‍റീനക്ക് വിജയം നല്‍കിയത്.
മത്സരത്തിന്‍റെ ആദ്യ നിമിഷങ്ങളില്‍ വളരെ വിരസതോടെയാണ് ആരാധകര്‍ വീക്ഷിച്ചത്. ഓസ്ട്രേലിയ പന്ത് കൈവശം വച്ച് മുന്നേറാനാണ് ശ്രമിച്ചത്. അര്‍ജന്‍റീനയുടെ മുന്നേറ്റങ്ങളെ ശാരീരികമായാണ് ഓസ്ട്രേലിയ നേരിട്ടത്.
35ാം മിനിറ്റിലാണ് മെസ്സിയുടെ ഗോള്‍ പിറന്നത്. തൊട്ടു മുന്‍പ് ഓസ്ട്രേലിയന്‍ താരം മെസ്സിയുടെ ജേഴ്സി പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് ചെറിയ ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രീകിക്ക് അവസരത്തില്‍ നിന്നും മെസ്സിയിലൂടെ അര്‍ജന്‍റീന ലീഡ് നേടിയത്.
മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ മെസ്സി ഗോള്‍ നേടി.
മെസ്സിയുടെ ഒന്‍പതാം ലോകകപ്പ് ഗോളാണിത്. ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ സൂപ്പര്‍ താരത്തിന്റെ ആദ്യ ഗോളുമാണിത്.
രണ്ടാം പകുതിയില്‍ ഓസ്ട്രേലിയന്‍ പ്രതിരോധ പിഴവ് മുതലെടുത്ത് ജൂലിയന്‍ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി.
പിന്നാലെ ഓസ്ട്രേലിയന്‍ ബോക്സിലേക്ക് ലയണല്‍ മെസ്സി ഒരു ഗംഭീര മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാനായി സാധിച്ചില്ലാ.
77ാം മിനിറ്റില്‍ ഓസ്ട്രേലിയക്ക് ഒരു ഗോള്‍ ലഭിച്ചു. ഗുഡ്വിന്‍റെ ഷോട്ട് ഫെര്‍ണാണ്ടസിന്‍റെ ദേഹത്ത് തട്ടി ഗോള്‍കീപ്പറിനു പിടിക്കാന്‍ പോലും സാധിക്കാത്ത വിധം വീണു. തൊട്ടു പിന്നാലെ ഓസ്ട്രേലിയയുടെ ഗംഭീര മുന്നേറ്റം ലിസാന്‍ദ്രോ മാര്‍ട്ടിനസിന്‍റെ ഇടപെടലോടെ ഗോള്‍ ഒഴിവായി.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ മെസ്സി നല്‍കിയ 3 സുവര്‍ണാവസരം ലൗതാറോ മാര്‍ട്ടിനെസിനു ലക്ഷ്യത്തില്‍ എത്തിക്കാനായില്ലാ. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷത്തില്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ ശ്രമം ഗോള്‍കീപ്പര്‍ വിഫലമാക്കി.
വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ അര്‍ജന്‍റീന, നെതര്‍ലണ്ടിനെതിരെ ഏറ്റുമുട്ടും.