കാലുകൊണ്ട് കവിതയും റെക്കോഡും രചിച്ച് ലയണല്‍ മെസ്സി. മറഡോണയെ മറികടന്നു.

ezgif 1 4adf485892 scaled

ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം. മത്സരത്തില്‍ കരിയറിലെ 1000ാമത്തെ മത്സരം കളിച്ച ലയണല്‍ മെസ്സിയാണ് അര്‍ജന്‍റീനക്കായി ആദ്യം സ്കോര്‍ ചെയ്തത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കിടയിലൂടെ ലയണല്‍ മെസ്സി മനോഹരമായി ഗോളടിക്കുകയായിരുന്നു. ലോകകപ്പിലെ മെസ്സിയുടെ ഒന്‍പതാം ഗോളാണിത്.

messi goal vs australia

ഗോള്‍ നേട്ടത്തോടെ അര്‍ജന്‍റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മെസ്സി രണ്ടാമത് എത്തി. 8 ഗോളുകളുള്ള മറഡോണെയെ ആണ് മറികടന്നത്.

  • 10—Gabriel Batistuta
  • 9—Lionel Messi
  • 8—Diego Maradona

മെസ്സിയുടെ ലോകകപ്പ് പോരാട്ടങ്ങളിലെ ആദ്യ നോക്കൗട്ട് ഗോള്‍ കൂടിയാണ് ഇത്. ഈ ലോകകപ്പില്‍ 3 ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഈ അര്‍ജന്‍റീനന്‍ താരം

FjFZ UZVsAI04Zv

ഇത് കൂടാതെ ലോകകപ്പ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് എന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. ഈ ലോകകപ്പിൽ മെസ്സി രണ്ടാം തവണയാണ് കളിയിലെ കേമൻ ആവുന്നത്. ഇതോടെ 8 തവണ മെസ്സി ലോകകപ്പിൽ കളിയിലെ കേമൻ ആയിട്ടുണ്ട്. ലോകകപ്പിൽ 7 തവണ കളിയിലെ കേമൻ ആയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ആറു തവണ കളിയിലെ കേമൻ ആയ ആര്യൻ റോബൻ എന്നിവരെ ആണ് മെസ്സി മറികടന്നത്

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top