എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച തോൽവിയായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. മത്സരത്തിലെ പത്താം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റിനിടയിൽ രണ്ട് ഗോളുകൾ വഴങ്ങി അപ്രതീക്ഷിത തോൽവി അർജൻ്റീന ഏറ്റുവാങ്ങുകയായിരുന്നു.
എന്നാൽ ഈ ഒരൊറ്റ തോൽവി കൊണ്ട് ലോകകപ്പിൽ നിന്നും അർജൻ്റീനയെ അങ്ങനെ എളുപ്പത്തിൽ എഴുതി തള്ളാൻ സാധിക്കില്ല. അങ്ങനെ പറയാൻ കാരണം എന്താണെന്ന് വെച്ചാൽ 1990ലെ ലോകകപ്പിൽ അർജൻ്റീന ഫൈനലിൽ എത്തുമ്പോൾ ആദ്യ കളി തോറ്റു കൊണ്ടായിരുന്നു അന്ന് ലോകകപ്പിന് അവർ തുടക്കം കുറിച്ചിരുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെതിരെയായിരുന്നു അർജൻ്റീന പരാജയപ്പെട്ടത്. പിന്നീട് രണ്ടാം മത്സരത്തിൽ സോവിയറ്റ് യൂണിയനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയും മൂന്നാമത്തെ മത്സരത്തിൽ സമനില നേടി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലൂടെ ആയിരുന്നു അർജൻ്റീന കടന്നുവന്നിരുന്നത്. 2014 ലോകകപ്പിനുശേഷം വളരെ പതുക്കെ പതുക്കെ മികച്ച ഫോമിലേക്ക് ഉയർന്നുവരികയായിരുന്നു. കോപ്പ അമേരിക്കയും ഫൈനലിസിനിമയും നേടിയ ആത്മവിശ്വാസത്തിൽ ലോകകപ്പിനെത്തിയ അർജൻ്റീനക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത സ്വീകരണം ആയിരുന്നു സൗദി അറേബ്യ നൽകിയത്. വെറും ഒരു തോൽവി മാത്രമായിരുന്നില്ല അർജൻറീനക്ക് ഇത്, പരാജയം അറിയാതെയുള്ള കഴിഞ്ഞ 36 മത്സരങ്ങളുടെ ജൈത്രയാത്രയുടെ അന്ത്യം കൂടിയായിരുന്നു ഈ തോൽവി.
ഈ തോൽവി നിരാശയാണ് അർജൻ്റീനക്ക് സമ്മാനിക്കുന്നതെങ്കിലും, ഈ സമ്മർദ്ദം കൊണ്ട് തങ്ങളുടെ പോരാട്ടവീര്യം ഉയർത്താൻ അർജൻ്റീനക്ക് അവസരമുണ്ട്. അർജൻ്റീനയുടെ വലിയ ആശ്വാസം എന്താണെന്ന് വച്ചു കഴിഞ്ഞാൽ മെസ്സി ഒന്നൊരാളെ മാത്രം ആശ്രയിച്ച് കളിക്കുന്ന ടീമിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നതാണ്. എന്തുതന്നെയായാലും ഈ പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിച്ച് മെസിയും കൂട്ടരും ലോകകപ്പിലേക്ക് ശക്തമായി തിരിച്ചുവന്ന് ആ കനക കിരീടം നേടി അർജൻ്റീനയിലേക്ക് തിരിച്ചുപോകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.