കലാശ പോരാട്ടത്തിനുള്ള അർജൻ്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ..

നാളെയാണ് ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം. കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയാണ് നേരിടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 8.30നാണ് ഫൈനൽ മത്സരം അരങ്ങേറുക.

സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ നടന്ന പരിശീലനത്തിൽ അർജൻ്റീന ടീമിനൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്നാൽ പരിക്കിന്റെ പിടിയിലുള്ള പപ്പു ഗോമസ് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. കലാശ പോരാട്ടത്തിൽ കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷനിൽ ആയതിനാൽ മത്സരത്തിൽ ഇറങ്ങാൻ സാധിക്കാതിരുന്ന മോണ്ടിയേൽ, അക്കൂന എന്നിവരെ അർജൻ്റീനക്ക് ലഭ്യമാണ്. നാളത്തെ മത്സരത്തിന് മുൻപ് ഇറങ്ങുമ്പോൾ ആദ്യ ഇലവനിൽ പരിശീലകനായ ലയണൽ സ്കലോണിക്ക് ആകെ ഒരു സംശയം മാത്രമാണ് ഉണ്ടാവുക.

lionel messi argentina v estonia international friendly 2022 2 1


മധ്യനിരയിൽ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയെ ഉൾപ്പെടുത്തണമോ അതോ അതിന് പകരം പ്രതിരോധനിരയിൽ താരം ലീസാൻഡ്രോ മാർട്ടിനസിനെ ഉൾപ്പെടുത്തണമോ എന്നതായിരിക്കും പരിശീലകൻ്റെ ഏറ്റവും വലിയ സംശയം. മധ്യനിരയിൽ ഡി മരിയ വന്നാൽ 4-4-2 എന്ന ഫോർമേഷനിൽ ആയിരിക്കും അർജൻ്റീന നിലവിലെ ചാമ്പ്യന്മാർക്കെതിരെ ഇറങ്ങുക. എന്തായാലും ശക്തമായ ഒരു മത്സരം തന്നെ ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.

നാളത്തെ കലാശ പോരാട്ടത്തിലെ അർജൻ്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്. എമിലിയാനോ മാർട്ടിനസ്, നാഹുവേൽ മോളീന, റൊമേറോ, നിക്കോളാസ് ഓട്ടമെൻ്റി, ലിസാൻഡ്രോ മാർട്ടിനസ്/എയ്ഞ്ചൽ ഡി മരിയ, മാർക്കോസ് അക്യുനോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക്ക് അലിസ്റ്റർ, ലയണൽ മെസ്സി, ജൂലിയൻ അൽവാരസ് എന്നിവരാണ്. ഇരു ടീമുകളും അതിശക്തരായതിനാൽ മത്സരത്തിലെ സ്കോർ പ്രവചിക്കാൻ സാധിക്കില്ല.

Previous articleഎന്തിനാണ് മെസ്സി ലോക ചാമ്പ്യൻ ആകരുതെന്ന് ചിന്തിക്കുന്നത്? അവർ കപ്പ് നേടട്ടെ; കഫു
Next articleമൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. മൊറോക്കയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്