മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. മൊറോക്കയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാന പോരാട്ടത്തില്‍ മൊറോക്കോയെ ക്രൊയേഷ്യ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ക്രൊയേഷ്യക്ക്, ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏഴാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനു തൊട്ടടുത്തുനിന്ന് ലഭിച്ച ഫ്രീകിക്കില്‍,  മോഡ്രിച്ച്‌ നല്‍കി പന്ത് ഗ്വാര്‍ഡിയോള്‍ കൃത്യമായൊരു ഹെഡറിലൂടെ വലയിലാക്കി.

FB IMG 1671293919689

എന്നാല്‍ മറുവശത്ത് മൊറോക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക്  അഷ്‌റഫ് ദാരിയിലൂടെ ഗോളടിച്ച് സമനിലയിലാക്കി.

FB IMG 1671293912778

42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ ക്രൊയേഷ്യ ലീഡുയര്‍ത്തി. മാര്‍കോ ലിവാജയുടെ അസിസ്റ്റില്‍ ബോക്‌സിന്റെ ഇടതുവിങ്ങില്‍നിന്നുള്ള ഒരിസിച്ചിന്റെ വലങ്കാലന്‍ ഷോട്ട് ബോനയെ കീഴ്പ്പെടുത്തുകയായിരുന്നു. ബോക്‌സിന്റെ വലതുബാറില്‍ തട്ടി പോസ്റ്റിലേക്ക് വീണ ഗോളില്‍ ലീഡ് നേടി, ക്രൊയേഷ്യ ആദ്യ പകുതി പൂര്‍ത്തിയാക്കി.

ezgif 1 73a252f0ba

രണ്ടാം പകുതിയിടെ 74ാം മിനിറ്റില്‍ ഇരു പകുതികളിലേക്കും കൗണ്ടര്‍ ആക്രമണം നടന്നെങ്കിലും ശക്തമായ പ്രതിരോധം ഗോള്‍ പിറന്നില്ലാ. രണ്ട് ടീമുകളും പെനാല്‍റ്റി അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ലാ.

FkMTLyjWQAAX053

87ാം മിനിറ്റില്‍ മൊറോക്കന്‍ ബോക്സിലേക്ക് ക്രൊയേഷ്യ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് നടത്താനായില്ലാ. ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യന്‍ ബോക്സിനരികെ മൊറോക്കന്‍ താരങ്ങള്‍ സമനില ഗോളിനായി എത്തിയെങ്കിലും ക്രൊയേഷ്യ ശക്തമായി പ്രതിരോധിച്ച് വിജയം നേടി.

മൊറോക്കോ ഫ്രാന്‍സുമായും ക്രൊയേഷ്യ അര്‍ജന്‍റീനയുമായും പരാജയപ്പെട്ടാണ് ഫൈനല്‍ കാണാതെ പുറത്തായത്.