ഒന്നും മിണ്ടണ്ട!ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമ വിലക്ക് ഏർപ്പെടുത്തിയതായി സൂചന!

ഇന്ത്യൻ സൂപ്പർ കപ്പ് മത്സരങ്ങൾ കേരളത്തിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരങ്ങൾക്ക് മുൻപായി നടക്കാറുള്ള പ്രസ്സ് കോൺഫറൻസിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലകനും താരങ്ങളും ഒരുമിച്ച് സാധാരണ ഒരു മത്സരത്തിന് മുൻപും ശേഷവും പ്രസ് കോൺഫറൻസ് നടത്തുന്നത് പതിവാണ്.

മാധ്യമപ്രവർത്തകർ കളിയെ സംബന്ധിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാറാണ് പതിവ്. എന്നാൽ ചില മത്സരങ്ങളിൽ സൂപ്പർ കപ്പിൽ ഇത്തരം പ്രസ് കോൺഫറൻസ് നടന്നിട്ടില്ല. ഇന്ന് ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്.

FB IMG 1681277063736

ശ്രീനിധി ഡെക്കാൻ എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഈ മത്സരത്തിന് മുന്നോടിയായി പ്രസ് കോൺഫറൻസ് നടന്നിട്ടില്ല. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ നിർദ്ദേശപ്രകാരമാണ് ക്ലബ്ബുകൾ പ്രസ് കോൺഫറൻസിൽ പങ്കെടുക്കാത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്.

FB IMG 1681277094067

ഇത്തരം ഒരു തീരുമാനം എടുത്തത് സംഘാടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ കൂടും എന്ന് കണക്കിലെടുത്തായിരിക്കും. മോശം സംഘാടനത്തിന്റെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സൂപ്പർ കപ്പ് സംഘാടകർക്കെതിരെ ഉയരുന്നത്. സൂപ്പർ കപ്പ് സംഘാടകർ പരിശീലനവും ഗതാഗതവും ഉൾപ്പെടെയുള്ള നിർണായക സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

Previous articleസഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്. ചെന്നൈയെ തൂക്കിയാൽ മറ്റാർക്കും നേടാനാവാത്ത റെക്കോർഡ്.
Next articleടാറ്റിക്സിൽ ക്രിസ്റ്റ്യാനോ തൃപ്തനല്ല, പരിശീലകനെ പുറത്താക്കാൻ ഒരുങ്ങി അൽ നസർ.