ടാറ്റിക്സിൽ ക്രിസ്റ്റ്യാനോ തൃപ്തനല്ല, പരിശീലകനെ പുറത്താക്കാൻ ഒരുങ്ങി അൽ നസർ.

images 2023 04 12T165215.085

സൗദി ക്ലബ്ബായ അൽ നസര്‍ തങ്ങളുടെ പരിശീലകനായ റുദി ഗാർസിയയെ പുറത്താക്കുന്നതായി റിപ്പോർട്ട്. പ്രശസ്ത സ്പോർട്സ് മാധ്യമമായ മാഴ്സെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബാണ് അൽ നസർ.


ലീഗിലെ ഒന്നാം സ്ഥാനത്ത് നിന്നും അൽ നസർ അകന്നിരുന്നു. ഇതോടെയാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് മാനേജ്മെൻ്റ് തീരുമാനിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ടീമിലെ താരങ്ങളുമായി ഗാർസിയ അത്ര നല്ല ബന്ധത്തിൽ അല്ല എന്നും റിപ്പോർട്ട് ഉണ്ട്.

images 2023 04 12T165228.426

ടീമിലെ താരങ്ങളുമായി മികച്ച ബന്ധമില്ലാത്തത് കോച്ചിനെ മാറ്റാൻ കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ ഗാർസിയയുടെ ടാറ്റിക്സിൽ തൃപ്തൻ അല്ലായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. റൊണാൾഡോയുടെ അഭിപ്രായവും റിപ്പോർട്ടിൽ പറയുന്നുണ്ട്.

images 2023 04 12T165234.066

ടീമിനെ പിന്നോട്ട് വലിക്കുന്നത് ഗാർസിയ ആണെന്ന് റൊണാൾഡോ പറഞ്ഞെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂണിലാണ് അൽ നസറിൽ ഗാർസിയ എത്തിയത്. മാഴ്സെ,ലിയോൺ പോലെയുള്ള വലിയ ക്ലബ്ബുകളെയാണ് ഗാർസിയ ഇതിനു മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളത്. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ. രണ്ട് പോയിന്റ് കുറവാണ് ഒന്നാമതുള്ള ഇത്തിഹാദിനെക്കാൾ അൽ നസറിന് ഉള്ളത്.

Scroll to Top