ആറു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴസിനു തിരിച്ചടി. മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിനു പരിക്കേറ്റതിനു പിന്നാലെ വിദേശ താരമായ അഡ്രിയാന്‍ ലൂണക്കും പരിക്ക്. ഹൈദരബാദിനെതിരെയുള്ള ഫൈനല്‍ മത്സരത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ കൂടിയായ ലൂണയായിരുന്നു ഇന്ന് പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടിയിരുന്നത്. താരത്തിനും പരിക്കാണെന്നും അതിനാലാണ് പ്രസ് കോണ്‍ഫറന്‍സില്‍ എത്താനതും എന്നും കോച്ച് ഇവാന്‍ വുകമനോവിച്ച് പറഞ്ഞു.
അഡ്രിയാന്‍ ലൂണ കളിക്കാന്‍ ഉണ്ടാകുമോ എന്ന് അറിയില്ലാ എന്നും ക്യാപ്റ്റന്‍ ആരാകും എന്നും അറിയില്ലാ എന്ന് വുകമനോവിച്ച് അറിയിച്ചത്. ഇത്തവണ ഫൈനലില്‍ എത്തിയതിനു നിര്‍ണായക താരമായിരുന്നു അഡ്രിയാന്‍ ലൂണ. ബ്ലാസ്റ്റേഴസ് മധ്യനിര നിയന്ത്രിച്ച താരം ഈ സീസണില്‍ 6 ഗോളും 7 അസിസ്റ്റും നേടി. ജംഷ്ദപൂരിനെതിരെയുള്ള സെമിഫൈനലില്‍ താരം ഗോള്‍ നേടിയിരുന്നു.
ലൂണയുടെ അഭാവത്തില്‍ ഭൂട്ടാന്‍ താരം ചെഞ്ചോക്ക് അവസരം ലഭിച്ചേക്കും. എന്നാല്‍ ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുമെന്ന് കോച്ച് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍… ”ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഇതിനോടകം പരസ്പര ധാരണയായി കഴിഞ്ഞു. അതോടൊപ്പം ആരാധകരുടെ സാന്നിധ്യവും ശക്തി വര്‍ധിപ്പിക്കുന്നു. ആരാധകര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. ” ബ്ലാസ്റ്റേഴസ് കോച്ച് പറഞ്ഞു.
സഹല്‍ ഫൈനല്‍ മത്സരം കളിക്കില്ലാ എന്ന് അസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍ സഹല്‍ ട്രയിനിങ്ങ് പുനരാരംഭിച്ചത് ബ്ലാസ്റ്റേഴസ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നാളെ ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്