ബാംഗ്ലൂരിനു വേണ്ടി അവര്‍ ഓപ്പണ്‍ ചെയ്യണം ; സര്‍പ്രൈസ് താരത്തെ ചൂണ്ടികാട്ടി വസീം ജാഫര്‍

9S6A1659

2022 ഐപിഎല്ലോടെ പുതിയ യുഗത്തിനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തുടക്കം കുറിക്കുന്നത്. നീണ്ട വര്‍ഷകാലത്തിനു ശേഷം വീരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞപ്പോള്‍ ഫാഫ് ഡൂപ്ലെസിക്ക് കീഴിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ ഇറങ്ങുക. വരുന്ന സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി വീരാട് കോഹ്ലി മൂന്നാം പൊസിഷനില്‍ ഇറങ്ങണമെന്നാണ് വസീം ജാഫറുടെ അഭിപ്രായം.

ക്രീസില്‍ സമയമെടുത്ത് കളിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിനു മൂന്നാം നമ്പറാണ് അനുയോജ്യം എന്നാണ് മുന്‍ ഇന്ത്യന്‍ താരം ചൂണ്ടികാട്ടുന്നത്. “വിരാട് കോഹ്‌ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പവർപ്ലേയിലായാലും അതിന് ശേഷമായാലും ബാറ്റ് ചെയ്യാൻ വന്നാലും അവിടെ നിന്ന് അദ്ദേഹത്തിന് കളി നന്നായി വേഗത്തിലാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. തുടക്കത്തിൽ കുറച്ച് സമയമെടുക്കുകയും പിന്നീട് സ്‌ട്രൈക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം.” ജാഫർ പറഞ്ഞു.

9S6A1529

ഫാഫ് ഡൂപ്ലെസിയുടേയും വീരാട് കോഹ്ലിയുടേയും ബാറ്റിംഗ് ശൈലി ഒരുപോലെയാണ് എന്ന് പറഞ്ഞ വസീം ജാഫര്‍ ഗ്ലെന്‍ മാക്സ്വെല്‍ നാലാം നമ്പറില്‍ വരണമെന്ന് പറഞ്ഞു. ഫാഫ് ഡൂപ്ലെസിക്കൊപ്പം അനൂജ് റാവത്തിനെയാണ് ഓപ്പണ്‍ ചെയ്യാന്‍ വസീം ജാഫര്‍ തിരഞ്ഞെടുത്തത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്ത താരമാണ് അനൂജ്

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
20220313 161306 1

“ഫാഫും വിരാടും ഒരേ തരത്തിലുള്ള കളിക്കാരാണെന്ന് എനിക്ക് തോന്നുന്നു, അതിനാൽ മൂന്നാം നമ്പറിൽ വിരാട്ടും നാലാം നമ്പറിൽ മാക്സിയും (ഗ്ലെൻ മാക്സ്വെൽ) മികച്ച കൂട്ടുകെട്ടാണെന്ന് തോന്നുന്നു. അനൂജ് റാവത്ത് ഒരു ഇടംകയ്യൻ കൂടിയാണ്, ഡൽഹിക്ക് വേണ്ടി പവർപ്ലേയിൽ ബാറ്റ് ചെയ്യ്തിരുന്നു. വിരാട് കോഹ്ലിയെ മൂന്നാം നമ്പറിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ” മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു നിര്‍ത്തി.

Scroll to Top