ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ISL ന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ കേരളാ ബ്ലാസ്റ്റേഴസ് പരാജയപ്പെടുത്തി. മത്സരത്തില്‍ ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് പിറന്നത്. മത്സരത്തില്‍ 3 – 1 ന്‍റെ വിജയം ബ്ലാസ്റ്റേഴ്സ് നേടുമ്പോള്‍ അഡ്രിയാന്‍ ലൂണ, ഇവാന്‍ കല്യുഷ്നി എന്നിവരാണ് വിജയ ഗോള്‍ നേടിയത്. ലിമ ഒരു ഗോള്‍ മടക്കി.
മത്സരത്തില്‍ പൂട്ടിയക്ക് പകരക്കാരനായ യൂക്ക്രൈന്‍ താരം ഇവാന്‍ കളത്തിലിറങ്ങിയത്. 82ാം മിനിറ്റില്‍ ഗ്രൗണ്ടിന്‍റെ മധ്യഭാഗത്ത് നിന്നും പന്തെടുത്ത് സോളോ റണ്ണിലൂടെയാണ് ഇവാന്‍ അരങ്ങേറ്റ ഗോള്‍ സ്കോര്‍ ചെയ്തത്.
ബംഗാള്‍ തിരിച്ചടിച്ചതിനു പിന്നാലെ വോളി ഷോട്ടിലൂടെ ഇവാന്‍ കല്യുഷ്നി ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോള്‍ സ്കോര്‍ ചെയ്തു. മത്സരത്തിലെ സൂപ്പര്‍ സബ്ബായ ഇവാന് വന്‍ പ്രശംസയാണ് കോച്ചായ ഇവാന്‍ വുകമനോവിച്ച് നല്‍കിയത്.
”ഈ വർഷം, ഗുണനിലവാരമുള്ള ചില പുതിയ കളിക്കാരെ ഞങ്ങൾ ഒപ്പുവച്ചു. ഇവാന്‍ കഴിഞ്ഞ വർഷം ഞങ്ങളുടെ പക്കലില്ലാത്ത ഒന്നാണെന്നും ഈ അധിക ആയുധമാണെന്നും ഞാൻ കരുതുന്നു, അവനെ നിങ്ങൾക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും.”
”അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്, അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ഇന്ത്യയിൽ എത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന സാങ്കേതികവും നൈപുണ്യവുമുള്ള കളിക്കാരനാണ് അദ്ദേഹം. ” കേരളാ ബ്ലാസ്റ്റേഴ്സ് ഹെഡ്കോച്ച് പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.