ഈ വിജയം രണ്ട് പേര്‍ക്ക്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ തകര്‍പ്പന്‍ വിജയം ക്യാപ്റ്റന്‍ സമര്‍പ്പിച്ചത് ഇവര്‍ക്കായി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 72ാം മിനിറ്റില്‍ ഖബ്രയുടെ ലോങ്ങ് ബോളില്‍ നിന്നും അഡ്രിയാന്‍ ലൂണയാണ് ആദ്യം വല കുലുക്കിയത്.

ഗോളിനു ശേഷം ആര്‍ത്തിരുമ്പുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ തന്‍റെ കൈയ്യില്‍ പച്ചകുത്തിയട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിനു നേരെ വിരല്‍ ചൂണ്ടി വിതുമ്പി കരഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്.

സീസണിലെ ആദ്യ മത്സരത്തിലെ ഗോള്‍ സമ്മര്‍പ്പിച്ചത് ജൂലിയേറ്റക്കായിരുന്നു.

കൂടാതെ ഈ വിജയം ജൂലിയേറ്റക്കും പാട്രിക്കിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് ക്യാപ്റ്റന്‍ ജെസല്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്‍റ് കോച്ചായിരുന്നു പാട്രിക്ക്. 55ാം വയസ്സില്‍ നിര്യാതനായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ കാരണം പാട്രിക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ക്യാംപ് വിട്ടിരുന്നു.

patrick

ഞായറാഴ്ച്ച എടികെ മോഹന്‍ ബഗാനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം