കൊച്ചിയിലെ ആദ്യ മത്സരം. അനുഭവങ്ങള്‍ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് ആശാന്‍

ആദ്യമായി കൊച്ചിയില്‍ വച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്‍റെ സ്നേഹം ഇവാന്‍ വുകമനോവിച്ച് അനുഭവിച്ചു. ആ അനുഭവം ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇവാന്‍ പങ്കുവച്ചു.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ISL മത്സരം എത്തിയത്. കോവിഡിനു ശേഷം സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍, നിരവധി ആരാധകരാണ് ആദ്യ മത്സരം കാണാന്‍ എത്തിയത്. മഞ്ഞപ്പടയെ സാക്ഷിയാക്കി ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിച്ച ഹെഡ്കോച്ച് ഇവാന്‍ വുകമനോവിച്ചിനെ വന്‍ ആര്‍പ്പു വിളിയോടെയാണ് വരവേറ്റത്. ആരാധകരെ കൈവീശി കാണിച്ചും വണങ്ങിയുമാണ് ബ്ലാസ്റ്റേഴ്സ് ആശാന്‍ വന്നത്. ആദ്യമായി കൊച്ചിയില്‍ വച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്‍റെ സ്നേഹം ഇവാന്‍ വുകമനോവിച്ച് അനുഭവിച്ചു. ആ അനുഭവം ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇവാന്‍ പങ്കുവച്ചു.

kke1ot7joH

“അവർ ഗംഭീരമായിരുന്നു, ഗ്രൗണ്ടിൽ പ്രവേശിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു. ആരാധകരാണ് ഞങ്ങളെ ശക്തരാക്കുന്നത്, അതുകൊണ്ടാണ് ഞാൻ അവർക്ക് അഭിവാദ്യവും വണങ്ങുകയും ചെയ്തത്.”

“ആരാധകര്‍ക്ക് കളിക്കാരെ എല്ലാ സമയത്തും മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കാൻ കഴിയും, മറ്റ് ടീമുകളെ ഭയപ്പെടുത്താനും കഴിയും.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

Previous articleസഞ്ചു നന്നായി കളിച്ചു. പക്ഷേ റിഷഭ് പന്തിന് പകരക്കാരനാവാന്‍ കഴിയില്ലാ : വസീം ജാഫര്‍
Next articleഭുവനേശ്വര്‍ കുമാറിന് പേസില്ലാ. ഈ യുവതാരത്തെ ടീമിലെടുക്കണമെന്ന് വസീം അക്രം.