ഭുവനേശ്വര്‍ കുമാറിന് പേസില്ലാ. ഈ യുവതാരത്തെ ടീമിലെടുക്കണമെന്ന് വസീം അക്രം.

indian cricket team 2022

പരിക്കില്‍ വലഞ്ഞാണ് ഓസ്ട്രേലിയന്‍ ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീം എത്തുന്നത്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ പുറത്തായതിനു ശേഷം ഇപ്പോള്‍ ദീപക്ക് ചഹര്‍ കൂടി പരിക്കേറ്റ് പുറത്തായി. ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെങ്കിലും ബൗളിംഗിലാണ് ഇന്ത്യക്ക് ആശങ്ക

പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ സീനിയര്‍ താരം. എന്നാല്‍ ഭുവനേശ്വര്‍ കുമാറിനു എക്സ്ട്രാ പേസില്ലാത്തത് തിരിച്ചടിയാകും എന്ന് പറഞ്ഞിരിക്കുകയാണ് വസീം അക്രം.

bhuvaneshwar kumar

“ഇന്ത്യയ്ക്ക് ഭുവനേശ്വർ കുമാർ ഉണ്ട്, ന്യൂബോളില്‍ അവൻ മിടുക്കനാണ്, പക്ഷേ ആ വേഗതയിൽ, പന്ത് സ്വിംഗ് ചെയ്യുന്നില്ലെങ്കിൽ, അവൻ അവിടെ ബുദ്ധിമുട്ടും. പക്ഷേ അദ്ദേഹം വളരെ മികച്ച ബൗളറാണ്, സംശയമില്ല, രണ്ട് വഴികളിലും സ്വിംഗ് ചെയ്യുന്നു, യോർക്കറും ഉണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് പേസ് ആവശ്യമാണ്, ”അക്രം ഖലീജ് ടൈംസിനോട് പറഞ്ഞു.

ഇന്ത്യ ഇതുവരെ ബുംറയുടെ പകരക്കാനെ പ്രഖ്യാപിച്ചട്ടില്ല. ഉമ്രാന്‍ മാലിക്കിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം.

cropped-UMRAN-154.jpg

” അവനെ കണ്ടോ? ഉംറാൻ മാലിക്… അവൻ വേഗതയുള്ള താരമാണ്. ഇന്ത്യ അവനെ അയർലണ്ടിലേക്ക് കൊണ്ടുപോയി, പക്ഷേ അവന് അടികിട്ടി, അത് ടി20യിൽ സംഭവിക്കുന്നതാണ്. പക്ഷേ നിങ്ങൾ അവനോടൊപ്പം നിൽക്കണം. ഞാൻ സെലക്ടറാണെങ്കില്‍, എല്ലാ സമയത്തും അവന്‍ ടീമിലുണ്ടാകും, അവൻ കൂടുതൽ കളിക്കുമ്പോള്‍ അത്രയും മെച്ചമാകും. ട്വന്റി20യിലെ പരിചയസമ്പത്ത് വളരെ പ്രധാനമാണ്,” അക്രം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top