കേരള ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചത് ശരിയായില്ലാ എന്ന് മുന്‍ താരം ഇയാന്‍ ഹ്യൂം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് മത്സരത്തില്‍ ബാംഗ്ലൂര്‍ താരം സുനില്‍ ചേത്രി വിവാദ ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങാനത്. ഇതിനു പിന്നാലെയാണ് ട്വിറ്ററില്‍ ഇതിനെ സംമ്പന്ധിച്ച് ഇയാന്‍ ഹ്യൂം കുറിച്ചത്.
” റഫറിയുടെ തീരുമാനം എന്ത് തന്നെയായാലും കളം വിട്ടത് ശരിയായില്ലാ. ഒരു ടീമിന്റെ ഒരു സീസൺ മുഴുവനായുള്ള കഷ്ടപ്പാടാണ് ടീമിനെ പ്ലേ ഓഫിൽ എത്തിക്കുന്നത്. ആ കഷ്ടപ്പാട് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു. കളി കഴിഞ്ഞ ശേഷമാകാമായിരുന്നു പ്രതിഷേധം. റഫറീയിങ്ങ് മെച്ചപ്പെടാനുണ്ട് ” ഇയാന്‍ ഹ്യൂ ട്വിറ്ററില്‍ കുറിച്ചു.
“ഇത് ഒരു ഗെയിമിനെക്കുറിച്ചല്ല, മുഴുവൻ സീസണിലും റഫറിമാർ തെറ്റുകൾ വരുത്തുന്നു. ഈ തീരുമാനം ഇന്ത്യയിലെ റഫറിയിംഗിൽ വ്യത്യാസം വരുത്തുമെന്ന് ഞാൻ കരുതുന്നു” എന്ന ഒരു ആരാധകന്‍റെ മറുപടിക്ക് ഹ്യൂം പറഞ്ഞത് ഇങ്ങനെ മുഴുവൻ സീസണല്ല, കഴിഞ്ഞ 8 വർഷം. ഞാൻ അത് പൂർണ്ണമായും മനസ്സിലാക്കുന്നു.
അതേ സമയം മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനു സസ്പെന്‍ഷനോ പോയിന്‍റ് കുറക്കുകയോ ചെയ്യാനാണ് സാധ്യത. പ്രശ്നത്തിന്‍റെ ഗൗരവം കണക്കാക്കി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനമായാണ് ശിക്ഷ വിധിക്കുക. സസ്പെൻഷൻ പോലെ വലിയ നടപടി വന്നാൽ ഇന്ത്യൻ ഫുട്ബോളിന്റെ മുന്നേട്ടു പോക്കിനെ തന്നെ അത് വലിയ രീതിയിൽ ബാധിക്കും.