ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഫ്രാഞ്ചൈസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അവസാന നിമിഷം വിദേശ താരങ്ങൾ ടൂർണ്ണമെൻറിൽ നിന്നും പിന്മാറുന്നത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായതിനുശേഷമാണ് ഇത് കൂടുതൽ ആയത്.
ഇങ്ങനെ താരങ്ങൾ പിന്മാറുമ്പോൾ അത് ഫ്രാഞ്ചൈസികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുവാൻ വേണ്ടി പുതിയ പോളിസുമായി എത്തിയിരിക്കുകയാണ് ബിസിസിഐ. കെ.കെ .ആറിൽ നിന്ന് ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസും, ഗുജറാത്തിൽ നിന്നും ഇംഗ്ലണ്ട് താരം ജയ്സൺ റോയും ഇത്തവണ സീസൺ മുമ്പായി ടൂർണ്ണമെൻറിൽ നിന്നും പിന്മാറിയിരുന്നു.
റിപ്പോർട്ട് പ്രകാരം കാര്യമായ കാരണമില്ലെങ്കിൽ ഐപിഎൽ നിന്നും കളിക്കാർ പിന്മാറുന്നത് തടയാനുള്ള പോളിയിസുമായാണ് ബിസിസിഐ എത്തിയിരിക്കുന്നത്. പല താരങ്ങളും ഗുരുതരമല്ലാത്ത കാരണങ്ങൾ അല്ലാത്തതിനാൽ ഐപിഎൽ നിന്നും വർഷങ്ങളായി പിന്മാറിയിരുന്നു.
പുതിയ ഐപിഎല്ലിൽ നിന്ന് പിൻമാറുന്നതിന് മുൻപ് ഗവേണിങ് കൗൺസിൽ കളിക്കാരൻ മുന്നിൽ വെക്കുന്ന കാരണങ്ങൾ പരിശോധിക്കും. എന്നിട്ടു മാത്രമേ ഒരു കളിക്കാരന് പിന്മാറാൻ അനുമതി നൽകുകയുള്ളൂ.
ഇനിമുതൽ ഇങ്ങനെ തുടർച്ചയായി പിന്മാറുന്ന താരങ്ങളെ കുറച്ച് കാലത്തേക്ക് ലീഗിൽ നിന്ന് വിലക്കും. കൂടുതൽ പഠനങ്ങൾ നടത്തിയ ശേഷം ആയിരിക്കും വിലക്ക് വേണോ വേണമോ എന്ന് തീരുമാനിക്കുക. ഈ സന്ദർഭങ്ങളിൽ കളിക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളും പരിക്കുകളും മുൻനിർത്തി പിന്മാറുന്ന താരങ്ങൾക്ക് ഈ പോളിസി ബാധകമാവില്ല. ബിസിസിഐ ഗുരുതരമായി കാണുന്നത് കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന കാരണങ്ങൾ മുൻനിർത്തി പിന്മാറുന്ന താരങ്ങളെയാണ്.