വേഗ രാജവിനെ പടിക്ക് പുറത്താക്കി ജോസേട്ടന്‍

Buttler vs umran malik

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഹൈദരബാദ് പോരാട്ടത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ രാജസ്ഥാനെ ബാറ്റിംഗിനയച്ചു. ഹൈദരബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാറാണ് ബോളിംഗ് ഓപ്പണ്‍ ചെയ്തത്.

മികച്ച സ്വിങ്ങുമായി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ ജോസ് ബട്ട്ലറിനെ കുഴപ്പിച്ചു. അഞ്ചാം പന്തില്‍ ബട്ട്ലറിനെ അബ്ദുള്‍ സമദിന്‍റെ കൈകളില്‍ എത്തിച്ചെങ്കിലും നോബോള്‍ വിളിച്ചു. പിന്നീട് ഫോം കണ്ടെത്തിയ ജോസ് ബട്ട്ലര്‍, പന്തുകള്‍ അതിര്‍ത്തി കടത്തുന്നതാണ് കണ്ടത്.

ലേലത്തിനു മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരബാദ് നിലനിര്‍ത്തിയ ഉമ്രാന്‍ മാലിക്കിനെ വരവേറ്റത് 20 റണ്‍സോടെയാണ്. ഉമ്രാന്‍ മാലിക്കിന്‍റെ വേഗതയാര്‍ന്ന പന്തില്‍ 4,6,4,6 എന്നിങ്ങനെയായിരുന്നു ബട്ട്ലര്‍ സ്വീകരിച്ചു വിട്ടത്.

28 പന്തില്‍ 3 ഫോറും 3 സിക്സുമായി 35 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പറിനു ക്യാച്ച് നല്‍കിയാണ് ബട്ട്ലര്‍ മടങ്ങിയത്.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Nathan Coulter-Nile, Yuzvendra Chahal, Trent Boult, Prasidh Krishna

Read Also -  അന്ന് സൂര്യയുടെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞില്ല. ഇന്ന് ഞാൻ അതിൽ വിഷമിക്കുന്നു. ഗൗതം ഗംഭീർ പറയുന്നു.

Sunrisers Hyderabad (Playing XI): Abhishek Sharma, Rahul Tripathi, Kane Williamson(c), Nicholas Pooran(w), Aiden Markram, Abdul Samad, Washington Sundar, Romario Shepherd, Bhuvneshwar Kumar, T Natarajan, Umran Malik

Scroll to Top