ഞങ്ങളാരും അങ്ങനെ ഒരു ഷോട്ട് കളിക്കില്ല. യുവ താരത്തിനെതിരെ ആഞ്ഞടിച്ച് വീരു.

image 6

ഐപിഎല്ലിൽ ഇന്നലെ നടന്നത് ടൂർണമെൻ്റിലെ പുതുമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടമായിരുന്നു. ലഖ്നൗ സൂപ്പർ ജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലായിരുന്നു മത്സരം. ഗുജറാത്തിൻെറ ഓപ്പണർ ആയിരുന്നു ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ഇപ്പോഴിതാ ഇന്ത്യൻ യുവ താരത്തിനെതിരെ വിമര്‍ശനം നടത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്.

മത്സരത്തിൽ ഗിൽ പൂജ്യത്തിന് പുറത്തായിരുന്നു. ദുശ്മന്ത ചമീരയുടെ പന്തിൽ ദീപക് ഹൂഡക്ക് ക്യാച്ച് നൽകിയാണ് താരം ഔട്ടായത്. അലക്ഷ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിനെതിരെയാണ് സെവാഗ് ഇപ്പോൾ കടുത്ത വിമർശനം അറിയിച്ചിരിക്കുന്നത്. ക്രിക്ക്ബുസിൻ്റെ ഷോയിൽ സംസാരിക്കവേയാണ് താരത്തെ കുറിച്ച് സേവാഗ് പറഞ്ഞത്.

images 12 2

ആദ്യ ഓവറിലെ മൂന്നാം പന്തിൽ ക്രീസിന് പുറത്തിറങ്ങിയ താരം വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് ഷോട്ട് ബോൾ ആയിരുന്നു. അത് താരത്തിൻെറ കണക്കുകൂട്ടലുകൾ പിഴച്ചു. ടോപ് എഡ്ജ് ആയി വായുവിൽ ഉയർന്ന ബോൾ ബാക്ക് വേർഡ് പോയിൻ്റിൽ ദീപക് ഹൂഡയുടെ കൈകളിലെത്തി.മികച്ച ഒരു ക്യാച്ച് ആയിരുന്നു എടുത്തത്.

images 10 2


“ശുഭ്മാൻ ഗിൽ മികച്ച ഏകദിന ബാറ്റർ ആണെന്നാണ് ഞാൻ കരുതുന്നത്.ടീ-20 ക്രിക്കറ്റിൽ പവർ പ്ലേയിൽ ഇഷ്ടാനുസരണം ബൗണ്ടറികൾ നേടുന്ന താരങ്ങൾക്കേ വിജയിക്കാൻ സാധിക്കുകയുള്ളൂ. ഇതിലാണ് ഗിൽ ഇനി ശ്രമിക്കേണ്ടത്. ഈ കഴിവ് നേടിയെടുക്കാൻ പരിശ്രമിക്കുകയും വേണം. താൻ ചില പരുക്കൻ ഷോട്ടുകൾ കളിക്കാൻ പഠിച്ചു കഴിഞ്ഞതായി ഗിൽ നേരത്തെ ചില പ്രസ്താവനകൾ നടത്തിയിരുന്നു. ”

images 9 2

”പക്ഷേ താരത്തിൻെറ ബാറ്റിംഗ് പരിഗണിക്കുമ്പോൾ പരുക്കൻ ഷോട്ടുകൾ കളിക്കേണ്ട ആവശ്യമില്ല. സാധാരണ രീതിയിൽ ബാറ്റ് ചെയ്താൽ പോലും ടീമിന് മികച്ച തുടക്കം നൽകാൻ ഗില്ലിനാകും.ടീ-20 ക്രിക്കറ്റിൽ കളിക്കുമ്പോൾ ഗിൽ ഒരു കാര്യം മറക്കാൻ പാടില്ല. ഒരുപാട് വേഗതയിലും ഒരുപാട് പതുക്കെയും കളിക്കാൻ പാടില്ല എന്നതാണ് കാര്യം.”

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

”കഴിഞ്ഞ വർഷം ഗില്ലിൻ്റെ സ്ട്രൈക്ക് റേറ്റ് 120 ആയിരുന്നു. ഈ വർഷം അത് മെച്ചപ്പെടുത്തും എന്നായിരുന്നു നമ്മൾ ചിന്തിച്ചത്. ഇത്തവണ സ്ട്രൈക്ക് റേറ്റ് 150 ൽ തുടങ്ങി അവൻ ട്രാക്കിന് പുറത്താകില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാധാരണ രീതിയിൽ ബാറ്റ് ചെയ്തു തന്നെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താൻ കഴിയും.

images 8 2

ലക്നൗ സൂപ്പർ ജയൻ്റ്‌സ്സ് താരങ്ങളായ ദീപക് ഹൂഡയും ആയുഷ് ബദോനിയും ഇതു കാണിച്ചു തന്നതാണ്. ഗിൽ ഈ ബാറ്റിംഗ് ശൈലിയാണ് പിന്തുടരാൻ ശ്രമിക്കേണ്ടത്.25-30 റൺസ് നേടിയ ശേഷമാണ് പലപ്പോഴും അവൻ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. നിങ്ങൾ 60,70,80 റൺസിൽ എത്തിയാൽ സ്ട്രൈക്ക് റേറ്റ് കൂടും. ഇവിടെയാണ് ഫ്രീയായി ബാറ്റ് ചെയ്യാൻ സാധിക്കുക.

സച്ചിൻ ടെണ്ടുൽക്കറോ,ഞാനോ, ഗൗതം ഗംഭീറോ ഓപ്പണർമാരായ പരുക്കൻ ഷോട്ടുകൾ ആണോ കളിച്ചിട്ടുള്ളത്. ഞാൻ അങ്ങനെ കരുതുന്നില്ല. ഇത്തരം ഷോട്ടുകള്‍ അല്ലാതെ തന്നെ നിങ്ങൾക്ക് സ്കോർ ചെയ്യാനും വേഗത്തിൽ റൺസ് എടുക്കാനും സാധിക്കും.”- സെവാഗ് പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു ഗിൽ. മെഗാ ലേലത്തിന് മുമ്പ് കെ കെ ആർ ഗില്ലിനെ കൈ വിടുകയായിരുന്നു. അപ്പോൾ തന്നെ താരത്തിനെ ലക്നൗ റാഞ്ചി.

Scroll to Top