വിജയിക്കാന്‍ 3 പന്തില്‍ 3 റണ്‍. അവസാന ഓവറില്‍ പാക്കിസ്ഥാനു സംഭവിച്ച ദുരന്തം

ഐസിസി ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം പരാജയവുമായി പാക്കിസ്ഥാന്‍. ലോ സ്കോറിങ്ങ് ത്രില്ലര്‍ പോരാട്ടത്തില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനു നിശ്ചിത 20 ഓവറില്‍ 129 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ഒരു റണ്ണിന്‍റെ വിജയമാണ് സിംബാബ്‌വെ നേടിയത്.

ബ്രാഡ് ഇവാന്‍സ് എറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സായിരുന്നു പാക്കിസ്ഥാനു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ബൗണ്ടറി നേടാനുള്ള നവാസിന്‍റെ ശ്രമം ബൗണ്ടറിയരികില്‍ മനോഹരമായി സിംബാബ്‌വെന്‍ താരം രക്ഷപ്പെടുത്തി. 3 റണ്‍സാണ് ആദ്യ പന്തില്‍ പാക്കിസ്ഥാനു ലഭിച്ചത്.

രണ്ടാം പന്തില്‍ വസീം ഫോര്‍ നേടിയതോടെ ആരാധകര്‍ ആവേശത്തിലായി. അടുത്ത പന്തില്‍ നവാസിനു സ്ട്രൈക്ക് കൈമാറി. നാലാം പന്തില്‍ നവാസിനു പന്ത് തൊടാനായില്ലാ. 2 പന്തില്‍ 3 റണ്‍ വേണം എന്ന നിലയില്‍ നവാസ് ഔട്ടായി. അവസാന പന്തില്‍ 3 റണ്‍ വേണമെന്നിരിക്കെ ഷഹീന്‍ അഫ്രീദിക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. സമനിലയാക്കാനുള്ള ശ്രമത്തിനിടെ ഷഹീന്‍ റണ്ണൗട്ടായി.

Previous articleലോകകപ്പില്‍ വീണ്ടും അട്ടിമറി. ലോ സ്കോറിങ്ങ് ത്രില്ലറില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സിംബാബ്‌വെ
Next articleനിരാശയുണ്ട്,അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ച് വരും. മത്സരശേഷം പ്രതികരണവുമായി ബാബര്‍ അസം