നിരാശയുണ്ട്,അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ച് വരും. മത്സരശേഷം പ്രതികരണവുമായി ബാബര്‍ അസം

babar azam pak captain

ഇന്നായിരുന്നു ലോകകപ്പിലെ പാക്കിസ്ഥാൻ്റെ രണ്ടാം മത്സരം. മത്സരത്തിൽ സിംബാബ്വെക്കെതിരെ ഒരു റൺസിന് പാക്കിസ്ഥാൻ പരാജയപ്പെട്ടു. ഇത് പാക്കിസ്ഥാൻ്റെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവിയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ നാലു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്ന് പോയിൻ്റ് ഒന്നുമില്ലാതെ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ


ബാറ്റിങ്ങിലും ബൗളിങ്ങിലും ദയനീയമായ പ്രകടനമാണ് പാക്കിസ്ഥാൻ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 130 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. ഇപ്പോഴിതാ അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരും എന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ ബാബർ അസം. ടീമിൻ്റെ പ്രകടനത്തിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.

zim vs pak

“തീർത്തും നിരാശജനകമായ പ്രകടനമാണ് ഞങ്ങൾ കാഴ്ച്ചവെച്ചത്. ബാറ്റിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങൾക്ക് മികച്ച ബാറ്റര്‍മാര്‍ ഉണ്ട്. പക്ഷേ പവർപ്ലേയിൽ രണ്ട് ഓപ്പണർമാരെയും ഞങ്ങൾക്ക് നഷ്ടമായി. ഷദാബും ഷാൻ മസൂദും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഷദാബ് പുറത്തായി.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

”തുടർച്ചയായ രണ്ട് വിക്കറ്റ് ഞങ്ങളെ സമ്മർദ്ദത്തിലാക്കി.ആദ്യ 6 ഓവറിൽ ന്യൂ ബോൾ നല്ലതുപോലെ ഉപയോഗിക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ ബൗളിങിൽ നന്നായി ഫിനിഷ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ ഞങ്ങളുടെ തെറ്റുകൾ ചർച്ച ചെയ്തുകൊണ്ട് നല്ലപോലെ പരിശീലനം നടത്തും. അടുത്ത മത്സരത്തിൽ ശക്തമായി തന്നെ ഞങ്ങൾ തിരിച്ചെത്തും.”- ബാബർ അസം പറഞ്ഞു

Scroll to Top