ലോകകപ്പില്‍ വീണ്ടും അട്ടിമറി. ലോ സ്കോറിങ്ങ് ത്രില്ലറില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പിലെ ത്രില്ലിങ്ങ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വെക്ക് വിജയം. ലോ സ്കോറിങ്ങ് പോരാട്ടത്തില്‍ 1 റണ്ണിനായിരുന്നു സിംബാബ്‌വെയുടെ വിജയം. സിംബാബ്‌വെ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനു 20 ഓവറില്‍ 129 ല്‍ എത്താനാണ് സാധിച്ചത്.

FgFVHiFVQAIjJ0A

വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനു തുടക്കത്തിലേ ബാബര്‍ അസമിനെയും (4) റിസ്വാനെയും (14) ഇഫ്തികര്‍ അഹമ്മദിനെയും (5) നഷ്ടമായി. പിന്നാലെ ഷഡബ് ഖാനുമൊത്ത് (17) ഷാന്‍ മസൂദാണ് (44) പാക്കിസ്ഥാന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. എന്നാല്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി സിക്കന്ദര്‍ റാസ സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 88 ന് 3 എന്ന നിലയില്‍ നിന്നും 94 ന് 6 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീണു.

അവസാന 3 ഓവറില്‍ 29 റണ്‍സായിരുന്നു പാക്കിസ്ഥാനു വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാനു ആശ്വാസമായിരുന്നു. 19ാം ഓവറില്‍ സിക്സ് അടിച്ച് നവാസ് വിജയലക്ഷ്യം, അവസാന ഓവറില്‍ 11 റണ്‍സ് വേണമെന്ന നിലയിലായി.

FgFWyAcaEAIPcsV

ബ്രാഡ് ഇവാന്‍സ് എറിഞ്ഞ ആദ്യ പന്തില്‍ നവാസ് 3 റണ്‍സ് സ്കോര്‍ ചെയതു. അടുത്ത പന്തില്‍ ഫോറടിച്ച് വസീം പാക്കിസ്ഥാനെ വിജയത്തിനടുത്ത് എത്തിച്ചു. 2 പന്തില്‍ 3 റണ്‍ വേണം എന്ന നിലയില്‍ നവാസ് പുറത്തായി. അതോടെ അവസാന പന്തില്‍ 3 റണ്ണായി വിജയിക്കാന്‍ വേണ്ടിയിരുന്നത്‌. അവസാന പന്തില്‍ മത്സരം സമനിലയാക്കാനുള്ള ഔട്ടത്തിനിടെ ഷഹീന്‍ റണ്ണൗട്ടായതോടെ വിജയം സിംബാബ്‌വെ നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. അഞ്ചോവറില്‍ 42 റണ്‍സ് എന്ന മികച്ച തുടക്കത്തിനു ശേഷമാണ് സിംബാബ്‌വെ തകര്‍ന്നത്.

20221027 194339

ഇര്‍വിനെ (19) പുറത്താക്കി മുഹമ്മദ് വസിമാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സ്‌കോര്‍ 43 ആവുമ്പോള്‍ വെസ്ലി മധെവേരെയും (17) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ വില്യംസ് (31) ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

പാക്കിസ്ഥാനായി വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 1 വിക്കറ്റ് ഹാരീസ് റൗഫ് നേടി.