ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഫിനിഷറായി സഞ്ചു സാംസണ്‍

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആതിഥേയരെ 38.1 ഓവറില്‍ പുറത്താക്കിയ ഇന്ത്യ 25.4 ഓവറില്‍ വിജയം നേടി. വിജയത്തോടെ ആദ്യ 2 മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടി. പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച്ച നടക്കും

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ക്യാപ്റ്റനെ നഷ്ടമായി. ഇത്തവണ ഓപ്പണറായി ഇറങ്ങിയ കെല്‍ രാഹുല്‍ 1 റണ്‍ മാത്രം എടുത്തു മടങ്ങി. പിന്നീട് ഫോമിലുള്ള ഗില്ലും (33) ധവാനും (33) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്കോറില്‍ എത്താനായില്ലാ. 6 റണ്‍സുമായി ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി.

344530

പിന്നീട് ദീപക്ക് ഹൂഡയും സഞ്ചു സാംസണും ചേര്‍ന്ന് വിജയത്തിനടുത്ത് എത്തിച്ചു. ദീപക്ക് ഹൂഡ 36 പന്തില്‍ നിന്നും 25 റണ്‍സ് നേടി. മലയാളി താരം സഞ്ചു സാംസണ്‍ 39 പന്തില്‍ 43 റണ്‍സ് നേടി. 3 ഫോറും 4 സിക്സും അടങ്ങുന്നതാണ് സഞ്ചുവിന്‍റെ ഈ ഇന്നിംഗ്സ്. സിക്സടിച്ചായിരുന്നു സഞ്ചുവിന്‍റെ ഫിനിഷിങ്ങ്. 6 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താകതെ നിന്നു

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ക്ക് പതിവുപ്പോലെ ടോപ്പ് ഓഡര്‍ നിരാശപ്പെടുത്തി. ന്യൂബോളില്‍ താക്കൂര്‍ – സിറാജ് – പ്രസീദ്ദ് കൃഷ്ണ കൂട്ടുകെട്ട് ബാറ്റര്‍മാരെ വരിഞ്ഞുകെട്ടി. മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. വിശ്വസ്ഥനായ സിക്കന്ദര്‍ റാസ (16) മടങ്ങിയതോടെ ടീം അഞ്ചിന് 72 എന്ന നിലയിലായി.

റ്യാന്‍ ബേള്‍ (പുറത്താവാതെ 39), സീന്‍ വില്യംസ് (42) എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങാനായത്. ബേള്‍ – വില്യംസ് സംഖ്യം കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ദീപക്ക് ഹൂഡ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇന്ത്യക്കായി താക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസീദ്ദ്, അക്ഷര്‍, കുല്‍ദീപ്, ദീപക്ക്
ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 2 താരങ്ങള്‍ റണ്ണൗട്ടായി

Previous articleഇന്ത്യയുടെ പേടിസ്വപ്നം ടൂര്‍ണമെന്‍റിനില്ല ; ഷഹീന്‍ അഫ്രീദി പരിക്കേറ്റ് പുറത്ത്.
Next article❝മത്സരത്തിലെ താരം❞ സഞ്ചു സാംസണ്‍. ഗംഭീര പ്രകടനത്തിനിടയിലും തെറ്റുകള്‍ ഏറ്റു പറഞ്ഞ് മലയാളി താരം