❝മത്സരത്തിലെ താരം❞ സഞ്ചു സാംസണ്‍. ഗംഭീര പ്രകടനത്തിനിടയിലും തെറ്റുകള്‍ ഏറ്റു പറഞ്ഞ് മലയാളി താരം

sanju samson pom

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 5 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ 161 റണ്‍സിനു എല്ലാവരും പുറത്തായി. വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 25.4 ഓവറില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി.

തുടക്കത്തിലേ കെല്‍ രാഹുലിനെ (1) നഷ്ടമായെങ്കിലും ഫോമിലുള്ള ശിഖാര്‍ ധവാനും(33) ശുഭ്മാന്‍ ഗില്ലും(33) ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ദീപക്ക് ഹൂഡയും സഞ്ചു സാംസണും ചേര്‍ന്ന് വിജയത്തിലെത്തിച്ചു. 39 പന്തില്‍ 43 റണ്‍സ് നേടിയ സഞ്ചു പുറത്താകതെ നിന്നു.

Fam1dT3UIAEpMSf

സിക്സിലൂടെ ഫിനിഷ് ചെയ്ത സഞ്ചു സാംസണ്‍ 3 ഫോറും 4 സിക്സും നേടി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ചുവിനെയായിരുന്നു. ബാറ്റിംഗില്‍ മാത്രമല്ലാ കീപ്പിലും ഗംഭീര പ്രകടനം സഞ്ചു നടത്തിയിരുന്നു. മാന്‍ ഓഫ് ദ മാച്ച് സ്വീകരണ ചടങ്ങില്‍ താന്‍ വരുത്തിയ തെറ്റുകള്‍ ഏറ്റു പറയാനും മറന്നില്ലാ

Fam936tacAIsOvd

” നിങ്ങൾ എത്ര സമയം മധ്യത്തിൽ ചെലവഴിക്കുന്നുവോ, അത് നിങ്ങൾക്ക് നല്ല അനുഭവം നൽകുന്നു. രാജ്യത്തിന് വേണ്ടി അത് ചെയ്യുന്നത് സ്പെഷ്യലാണ്. ഞാൻ മൂന്ന് ക്യാച്ചുകൾ എടുത്തു, പക്ഷേ എനിക്ക് ഒരു സ്റ്റമ്പിംഗ് നഷ്ടമായി. കീപ്പിങ്ങും ബാറ്റിംഗും ശരിക്കും ആസ്വദിക്കുന്നു. അവർ (ഇന്ത്യൻ ബൗളർമാർ) നന്നായി പന്തെറിഞ്ഞു ” മത്സര ശേഷം സഞ്ചു സാംസണ്‍ പറഞ്ഞു.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.
Scroll to Top