ഇന്ത്യക്ക് കഴിഞ്ഞ രണ്ട് ലോകകപ്പിലും തിരിച്ചടിയായത് അക്കാര്യമാണ്. യുവരാജ് സിംഗ്.

എന്തുകൊണ്ടാണ് കഴിഞ്ഞ ഐസിസി ടൂർണ്ണമെൻ്റിൽ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചത് എന്ന കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യുവരാജ് സിംഗ്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്.

അവസാനമായി ഇന്ത്യ ഒരു ഐസിസി ടൂർണമെൻ്റ് നേടിയത് 2013 ചാമ്പ്യൻസ് ട്രോഫിയാണ്. കഴിഞ്ഞ 9 വർഷമായി ഇന്ത്യക്ക് ഒരു ഐസിസി ടൂർണ്ണമെൻ്റും വിജയിക്കാൻ സാധിച്ചിട്ടില്ല. ഈ വർഷം ഒക്ടോബറിലാണ് അടുത്ത ഐസിസി ടൂർണ്ണമെൻ്റ്. ഓസ്ട്രേലിയയിൽ വച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്.

images 4 2

അടുത്ത വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് കഴിഞ്ഞ ടൂർണ്ണമെൻ്റ്കളിൽ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചത് എന്നത് വ്യക്തമാക്കിയിരിക്കുകയാണ് യുവരാജ് സിംഗ്.

images 6 1

“2011 ൽ ഏകദിന ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും സ്ഥിരമായ ബാറ്റിങ് പൊസിഷൻ ഉണ്ടായിരുന്നു. 2019 ലോകകപ്പിൽ അവർ നന്നായി പ്ലാൻ ചെയ്തില്ലയെന്ന് എനിക്ക് തോന്നി. അഞ്ചോ ആറോ മത്സരം മാത്രം കളിച്ചിട്ടുള്ള വിജയ് ശങ്കറെ അവർ നാലാമനായി ഇറക്കി.

images 5 2

പിന്നീട് നാല് ഏകദിനം മാത്രം കളിച്ചിട്ടുള്ള പന്തിനെ അവർ പകരക്കാരനായി എത്തിച്ചു. എന്നാൽ 2003 ലോകകപ്പിൽ കളിക്കുമ്പോൾ ഞാനും മൊഹമ്മദ് കൈഫും, ദിനേഷ് മോഗിയയും 50 ലധികം ഏകദിന മത്സരങ്ങൾ കളിച്ചിരുന്നു.ടി20 ക്രിക്കറ്റിലേക്ക് വന്നാൽ നമ്മുടെ മധ്യനിര ബാറ്റ്സ്മാന്മാർ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ മുൻനിരയിലാണ് ബാറ്റ് ചെയ്യുന്നത്. അതാണ് ടി20 ക്രിക്കറ്റിൽ നമുക്ക് തിരിച്ചടിയായത്.”- യുവരാജ് പറഞ്ഞു.

Previous articleസെഞ്ചുറി അടിക്കണോ ? ഇങ്ങനെ അല്ലാ ക്രിക്കറ്റ് കളിക്കുന്നതെന്ന് വാര്‍ണറുടെ മറുപടി
Next articleതങ്ങൾക്ക് പിഴച്ചതെവിടെയാണെന്ന് അക്കമിട്ട് തുറന്നുപറഞ്ഞ് ജയവർധന.