സെഞ്ചുറി അടിക്കണോ ? ഇങ്ങനെ അല്ലാ ക്രിക്കറ്റ് കളിക്കുന്നതെന്ന് വാര്‍ണറുടെ മറുപടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡല്‍ഹി ഉയര്‍ത്തിയത്. ഇരുവരുടേയും അര്‍ദ്ധസെഞ്ചുറി പ്രകടനത്തല്‍ 20 ഓവറില്‍ 207 റണ്‍സാണ് ഡല്‍ഹി നേടിയത്. ഡേവിഡ് വാര്‍ണര്‍ 92 റണ്‍സ് നേടിയപ്പോള്‍ റൊവ്മാന്‍ പവല്‍ 67 റണ്‍സും നേടി.

ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അവസാന ഓവറില്‍ എല്ലാ പന്തും പവലായിരുന്നു  നേരിട്ടത്. സെഞ്ചുറി അടിക്കാന്‍ സിംഗിള്‍ ഇടട്ടേ എന്ന് ചോദിച്ചതായി റൊവ്മാന്‍ പവല്‍ ബാറ്റിംഗിനു ശേഷം വെളിപ്പെടുത്തി. 6 ബോളും നേരിട്ട പവല്‍ അവസാന ഓവറില്‍ 18 റണ്‍സ് നേടി.

806b2e33 5d0a 488a 9d91 aa44748c59bb

” ആ ഓവറിന് മുൻപേ സെഞ്ചുറി നേടുവാനായി സിംഗിൾ ഇടണമോ എന്ന് ഞാൻ വാർണറിനോട് ചോദിച്ചിരുന്നു. അങ്ങനെയല്ല, നമ്മൾ ക്രിക്കറ്റ് കളിക്കേണ്ടതെന്ന് പറഞ്ഞ അവൻ കഴിയാവുന്നത്ര ശക്തിയിൽ എന്നോട് ആഞ്ഞടിക്കാൻ ആവശ്യപെട്ടു. ഞാൻ അതുപോലെ ചെയ്യുകയും ചെയ്തു. ” റോവ്മാൻ പവൽ വെളിപ്പെടുത്തി.

063917b1 0af6 4371 b0fe 5fde278b92d6

” കുറച്ച് ദിവസം മുൻപ് റിഷഭ് പന്തുമായി ബാറ്റിങ് സ്ഥാനത്തെ കുറിച്ച്  സംസാരിച്ചിരുന്നു. ഏത് പൊസിഷനിലാണ് ബാറ്റ് ചെയ്യേണ്ടതെന്ന് അവനെന്നോട് ചോദിച്ചു. എന്നെ വിശ്വസിക്കാൻ ഞാൻ അവനോട് ആവശ്യപെട്ടു. സ്പിന്നർമാർക്കെതിരെയും പേസർമാർക്കെതിരെയും ഞാനെൻ്റെ കളി മെച്ചപെടുത്തി. പത്തോ പതിനഞ്ചോ പന്തുകൾ നേരിട്ട ശേഷം പിന്നീട് ഷോട്ടുകൾക്ക് ശ്രമിക്കാൻ ഞാൻ തീരുമാനിച്ചു. ” പവൽ കൂട്ടിചേർത്തു.