തങ്ങൾക്ക് പിഴച്ചതെവിടെയാണെന്ന് അക്കമിട്ട് തുറന്നുപറഞ്ഞ് ജയവർധന.

images 11 3

ഐപിഎല്ലിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസ് സീസണിൽ പുറത്തെടുത്തത്. അഞ്ചുവർഷം ചാമ്പ്യന്മാരായ മുംബൈ ഈ സീസണിലെ ആദ്യ എട്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങി കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ആദ്യ വിജയം കരസ്ഥമാക്കിയത്.

ഈ സീസണിൽ പ്ലേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായും മുംബൈ മാറി. ഇപ്പോഴിതാ ടീമിൻ്റെ മോശം പ്രകടനത്തിൻ്റെ കാരണങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ച് മഹേല ജയവർധന.

images 13 1


“ഒരു ടീമിന് പ്രവർത്തിക്കണമെങ്കിൽ അത് ഏതെങ്കിലും ഒരാളെ ആശ്രയിച്ച് നടക്കില്ല. ഒരു ടീം തങ്ങളുടെ ഗെയിം പ്ലാൻ നടപ്പാക്കിയാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. ഈ സീസണിൽ ഞങ്ങളുടെ ലൈനപ്പിൻ്റെ ഘടന എടുത്താൽ ടീമിന് ഇല്ലാതെ പോയതും അതു തന്നെയായിരുന്നു. മികച്ച ഫിനിഷർമാരുടെ അഭാവം ഈ സീസണിൽ ഞങ്ങൾക്ക് വലിയ ക്ഷീണം ആയി മാറി. ഒരു ഗെയിമിൽ നിങ്ങളുടെ ടീമിലെ ഭൂരിഭാഗംപേരും മികച്ച ക്രിക്കറ്റ് കളിക്കണം.

images 10

ആ സ്ഥിരതയാണ് ആവശ്യം. ഞങ്ങൾക്ക് അതില്ലായിരുന്നു. ഈ സീസണിൽ പല ക്ലോസ് മത്സരങ്ങളും ഞങ്ങൾക്ക് വിജയിക്കാൻ സാധിക്കാതെ പോയത് ഇതുകൊണ്ടാണ്. മത്സരങ്ങൾ വളരെ നിഷ്കരുണം ആയി അവസാനിപ്പിക്കാൻ ഞങ്ങൾക്കായില്ല. അതേ സമയം തന്നെ ഞങ്ങൾക്ക് സ്ഥിരതയും പുലർത്താനാവില്ല. പ്രധാന ബാറ്റർമാർ സ്ഥിരത പുലർത്തുകയും റൺസ് എടുക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഇത് ഏതെങ്കിലും ഒരാളെ കുറിച്ച് പറയുകയല്ല.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
images 12 1

ഒരു ഗ്രൂപ്പിനെ സംബന്ധിക്കുന്ന കാര്യമാണ്. എല്ലാകാര്യത്തിലും ഞങ്ങൾക്ക് സ്ഥിരത പുലർത്താനാവില്ല. രോഹിത് ശർമ ദീർഘകാലമായി മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന താരമാണ്. സ്ഥിരമായി വലിയ സ്കോറുകൾ നേടുകയും ബാക്കിയുള്ള രോഹിത്തിന് ചുറ്റുമായി ബാറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ സീസണിൽ നല്ല തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോറുകൾ ആക്കി മാറ്റാൻ കഴിയാത്തത് രോഹിത്തിന് അറിയാം.

images 11 2

ഇത് വലിയ നിരാശ തന്നെയാണ്. പവർ പ്ലേയിൽ എതിരാളികൾക്കു മേൽ ആധിപത്യം നേടാൻ ഞങ്ങളുടെ ബൗളിൽ നിരക്ക് സാധിച്ചില്ല. ബുംറക്ക് നേരെ വിരൽ ചൂണ്ടുന്നത് അനുചിതമാണ്. കാരണം എതിർ ബെറ്റർമാർക്ക് സമ്മർദം ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിൻ്റെ റോൾ. ബുംറക്ക് വിക്കറ്റുകൾ എടുക്കാൻ ആയില്ലെന്ന് നിങ്ങൾക്ക് പറയാം. എന്നാൽ എന്നാൽ ടീമുകൾ ഒരു ബൗളർക്കെതിരെയല്ല, ബൗളിംഗ് യൂണിറ്റിനെതിരെയാണ് കളിക്കുന്നത്.

images 8 2

എതിരാളികൾ ശ്രദ്ധയോടെ ആണ് ബുംറക്കെതിരെ കളിക്കുന്നത്. കാര്യമായ റിസ്ക്കുകൾ ഒന്നും അദ്ദേഹത്തിൻ്റെ ഓവറുകളിൽ എടുത്തതും ഇല്ല. ഈ കാരണത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവന് സാധിച്ചില്ല.”-ജയവർധനെ പറഞ്ഞു.

Scroll to Top