വിജയിച്ചാലും തോറ്റാലും എതിരാളികളെ എപ്പോഴും ബഹുമാനിക്കും :കങ്കാരു കേക്ക് മുറിക്കാത്തതിന്റെ കാരണം വ്യക്തമാക്കി അജിൻക്യ രഹാനെ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയിച്ച് നാട്ടിലെത്തിയ ശേഷം ആരാധകർ  കൊണ്ടുവന്ന കങ്കാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതിന് പിന്നിലെ കാരണം വിശദമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ  രഹാനെ. കങ്കാരു എന്നത്  ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമാണെന്നും അതിനാൽ തന്നെ അത് മുറിച്ച് വിജയം ആഘോഷിക്കാൻ തനിക്ക്  ഒരിക്കലും കഴിയില്ലെന്നും രഹാനെ പറഞ്ഞു.

അതേസമയം  ഓസീസ് എതിരെ  ടെസ്റ്റ് പരമ്പര 2-1 ജയിച്ച്‌  ഇന്ത്യൻ ടീം ചരിത്രം സൃഷ്ഠിച്ചിരുന്നു . അഡ്‌ലൈഡിൽ നടന്ന ആദ്യ ടെസ്റ്റിൽ അതിദയനീയ തോൽവി    ഏറ്റുവാങ്ങിയ ശേഷം  പരമ്പര
ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഠിനാധ്വാനത്തെ ക്രിക്കറ്റ് ലോകവും പ്രധാനമന്ത്രിയും അടക്കം അഭിനന്ദിച്ചിരുന്നു .ചരിത്ര വിജയം നേടിയ ശേഷം നാട്ടിൽ മടങ്ങിയെത്തിയ  എല്ലാ ഇന്ത്യൻ ടീം അംഗങ്ങൾക്കും ജന്മനാട്ടിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത് .

നേരത്തെ  ഓസീസ്  എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം നായകൻ കോഹ്ലി നാട്ടിലേക്ക് മടങ്ങിയപ്പോൾ ശേഷിച്ച 3 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച  രഹാനെയെ സ്വീകരിക്കാനായി കങ്കാരു കേക്ക് തയ്യാറാക്കിയതും രഹാനെ അത് മുറിക്കാതെ മാറി പോകുന്നതും സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയൊരു  വാർത്തയായിരുന്നു. കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴായിരുന്നു അതിലെ കങ്കാരുവിന്റെ ചിത്രം രഹാനെയുടെ ശ്രദ്ധയിൽപ്പെടുന്നത് ഉടൻ തന്നെ അദ്ദേഹം അത് മുറിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

എവിടെയൊക്കെ പോയി വിജയിച്ചാലും ചരിത്രം കുറിച്ചാലും എതിരാളികളെ ബഹുമാനിക്കണമെന്നാണ് തന്റെ നയം എന്ന് സംഭവത്തെ കുറിച്ച് പറഞ്ഞ രഹാനെ .എത്ര വലിയ വിജയമാണെങ്കിലും എതിരാളികളെയും അവരുടെ രാജ്യത്തേയും ഒരു പോലെ ബഹുമാനിക്കണം. അതിനാലാണ് വീട്ടിൽ വെച്ച് കങ്കാരു കേക്ക് മുറിക്കാൻ വിസമ്മതിച്ചതെന്നും  കൂടി രഹാനെ കൂട്ടിച്ചേർത്തു. കമന്റേറ്റർ ഹർഷ ഭോഗ്‌ലെയ്ക്ക് നൽകിയ പ്രത്യേക  അഭിമുഖത്തിലാണ് രഹാനെയുടെ പ്രതികരണം .

Previous articleഅവൻ കൂടി ടീമിനൊപ്പം ചേരുന്നത് ഇന്ത്യക്ക് ഇരട്ടി ശക്തി : ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച്‌ ഇയാൻ ചാപ്പൽ
Next articleരണ്ടാം ടെസ്റ്റിലും കാണികൾക്ക് പ്രവേശനം :ബിസിസിഐ നിന്ന് അനുകൂല നിലപാട്