അവർ വെറും മുയൽ കുഞ്ഞുങ്ങൾ അല്ലേ :അശ്വിനായി വാദിച്ച് മൈക്കൽ വോൺ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വരാനിരിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങളും വളരെ അധികം നിർണായകമാണ്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ ജയിച്ച ഇന്ത്യൻ ടീമിന് പക്ഷേ ലീഡ്സിൽ ജയം നേടി ജോ റൂട്ടും സംഘവും നൽകിയത് കനത്ത തിരിച്ചടിയാണ് ലീഡ്സിലെ ഈ ഇന്നിങ്സ് തോൽവി വിരാട് കോഹ്ലിക്കും ടീമിനും മറക്കുക പ്രയാസമാണ്‌. നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനെ സംബന്ധിച്ചുള്ള ചർച്ചകളാണ് ക്രിക്കറ്റ്‌ ലോകത്തും സജീവമായി മാറി കഴിഞ്ഞത്. മുൻ താരങ്ങൾ അടക്കം പല മുതിർന്ന താരങ്ങളെ അടക്കം ടീമിൽ നിന്നും മാറ്റാണം എന്നും ആവശ്യം രൂക്ഷ ഭാഷയിൽ ഉന്നയിക്കുമ്പോൾ നായകൻ വിരാട് കോഹ്ലിയുടെ മോശം ഫോമിനെ ചിലർ വിമർശിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യൻ വാലറ്റത്തെ ബാറ്റിങ് വീക്നെസ്സിനെ കുറിച്ചും ഒപ്പം സ്റ്റാർ സ്പിന്നർ അശ്വിനെ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും കളിപ്പിക്കുന്നതിനെ കുറിച്ചും ഇപ്പോൾ മനസ്സ്തുറക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ. മൂന്നാം ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ വളരെ നാണംകെട്ട തോൽവി പ്രവചിച്ചും ഏറെ ശ്രദ്ധ നേടുവാൻ മൈക്കൽ വോണിന് സാധിച്ചിരുന്നു.

Indian Team

“ഇന്ത്യൻ വാലറ്റത്തെ ബാറ്റിങ് മികവിനെ കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത് അത്ര മികച്ച ഒരു വാലറ്റ ബാറ്റിങ് മികവ് ഇന്ത്യക്ക് അവകാശപെടുവാനില്ല. മുൻപ് ലോർഡ്‌സ് ടെസ്റ്റിൽ അവർ രക്ഷപെട്ടു എങ്കിലും മൂന്നാം ടെസ്റ്റിൽ നാം കണ്ടത് വാലറ്റത്തെ കൂട്ടതകർച്ചയാണ്.ഇന്ത്യൻ ടീമിന് നാല് മുയൽ കുഞ്ഞുങ്ങളെയാണ് വാലറ്റത്ത് ലഭിച്ചിട്ടുള്ളത്.അവരുടെ വളരെ മോശം ബാറ്റിങ് പ്രകടനം നാം ലീഡ്സ് ടെസ്റ്റിൽ കണ്ടതാണ്. സ്റ്റാർ സ്പിന്നറും ഒപ്പം ബാറ്റ്‌സ്മാനുമായ അശ്വിനെ ഈ ഒരു സാഹചര്യത്തിൽ കളിപ്പിക്കാൻ ഇന്ത്യൻ ടീം തയ്യാറാവണം “മൈക്കൽ വോൻ തന്റെ അഭിപ്രായം വിശദമാക്കി.

അതേസമയം തന്റെ ടെസ്റ്റ്‌ കരിയറിൽ 400ലധികം വിക്കറ്റുകളും ഒപ്പം അഞ്ച് സെഞ്ച്വറിയും നേടിയിട്ടുള്ള അശ്വിനെ അവസാന രണ്ട് ടെസ്റ്റിലും കളിപ്പിക്കാൻ ഇന്ത്യൻ ടീം തയ്യാറാവണം എന്നും പറഞ്ഞ മൈക്കൽ വോൺ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും സ്പിന്നിനെ തുണക്കുന്ന പിച്ച് തന്നെയാണ് അശ്വിനെ കാത്തിരിക്കുന്നത് എന്നും വിശദമാക്കി

FB IMG 1627924512987
Previous articleപാഠം പഠിക്കാത്ത കോഹ്ലി :പരിഹസിച്ച് സുനിൽ ഗവാസ്ക്കർ
Next articleഇംഗ്ലണ്ടിനെ ഇനിയെങ്കിലും മാതൃകയാക്കാമോ :ഇന്ത്യക്ക് ഉപദേശവുമായി മൈക്കൽ വോൺ