ഇംഗ്ലണ്ടിനെ ഇനിയെങ്കിലും മാതൃകയാക്കാമോ :ഇന്ത്യക്ക് ഉപദേശവുമായി മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ആവേശ പോരാട്ടത്തിൽ ജോ റൂട്ടും ടീമും നിർണായക ജയം നേടിയപ്പോൾ മറ്റൊരു നാണംകെട്ട തോൽവിയുടെ ഞെട്ടലിൽ തന്നെയാണ് ഇന്ത്യൻ ടീം. ലോർഡ്‌സിലെ ഐതിഹാസിക ജയത്തിന് ശേഷം വളരെ അധികം ആത്മവിശ്വാസത്തോടെയാണ് കളിക്കാനെത്തിയത് എങ്കിലും എല്ലാ മേഖലയിലും പാളിച്ചകളാണ് ഇന്ത്യൻ ടീം നേരിടേണ്ടി വന്നത്. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയും ഒപ്പം ബൗളിംഗ് പട റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തുവാൻ വളരെ പ്രയാസപെടുന്നതുമെല്ലാം നായകൻ കോഹ്ലിക്കും ആശങ്കകളാണ് ഇപ്പോൾ സമ്മാനിക്കുന്നത്. നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്ലേയിംഗ്‌ ഇലവനിൽ മാറ്റം സംഭവിക്കുമെന്നുള്ള സൂചനകൾ കോഹ്ലി കഴിഞ്ഞ ദിവസം നൽകിയെങ്കിലും ഏത് താരങ്ങൾക്ക് സ്ഥാനം തെറിക്കുമെന്നത് പ്രധാനമാണ്.

Indian Team

എന്നാൽ നാലാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീമിനും നായകൻ കോഹ്ലിക്കും നിർണായകമായ ഉപദേശം നൽകി ശ്രദ്ധ നേടുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ. വരുന്ന ടെസ്റ്റുകളിൽ ഇന്ത്യൻ ടീം പ്ലേയിംഗ്‌ ഇലവനെ സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും പറഞ്ഞ മുൻ താരം മോശം ഫോമിലുള്ള പ്രമുഖ താരങ്ങളെ അടക്കം ടീമിൽ നിന്നും ഒഴിവാക്കണമെന്നും ശക്തമായി ആവശ്യം ഉന്നയിക്കുന്നു.

“വരുന്ന ടെസ്റ്റുകളിൽ പ്ലെയിങ് ഇലവനെ സെലക്ട് ചെയ്യുമ്പോൾ എക്സ്ട്രാ ശ്രദ്ധ ഇന്ത്യൻ ടീം മാനേജ്മെന്റ് കാണിക്കണം. മോശം ഫോമിലുള്ള താരങ്ങളെ എല്ലാം ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ടീം ജയം നേടിയത്. ഇക്കാര്യത്തിൽ ഇംഗ്ലണ്ടിനെ മാതൃകയാക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തയ്യാറാവണം.ഇംഗ്ലണ്ടിനെ പോലെ ചില മാറ്റങ്ങൾ വരുത്തുവാൻ ഇന്ത്യൻ ടീമും തയ്യാറാവണം “മൈക്കൽ വോൺ തന്റെ ഉപദേശം വിശദമാക്കി.

Pujara and Rahane

അതേസമയം ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിഖ്യ രഹാനെയെ ഏറെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. “രഹാനെ ഇപ്പോഴും എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇങ്ങനെ തുടരുന്നത് എന്നത്തിൽ എനിക്ക് സംശയമുണ്ട്. ഫോമിന്റെ കൂടി അടിസ്ഥാനത്തിൽ രഹാനെക്ക് സ്ഥാനം അർഹിക്കുന്നില്ല. ഫോമിന്റെ കാര്യം പരിശോധിച്ചാൽ അദ്ദേഹം ടീമിൽ നിന്നും മാറേണ്ട സമയമായി മാറികഴിഞ്ഞു ” മൈക്കൽ വോൺ തന്റെ അഭിപ്രായം വ്യക്തമാക്കി