പാഠം പഠിക്കാത്ത കോഹ്ലി :പരിഹസിച്ച് സുനിൽ ഗവാസ്ക്കർ

Virat Kohli vs England e1630159747992

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ടെസ്റ്റ്‌ നാലാം ദിനം കോഹ്ലിയുടെയും സംഘത്തിന്റെയും വൻ ഇന്നിങ്സ് തോൽ‌വിയിലാണ് അവസാനം കുറിച്ചത് എങ്കിലും പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ടീം ജയം നേടി തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്. ലോർഡ്‌സ് ടെസ്റ്റിൽ ആധികാരികമായ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പക്ഷേ ലോർഡ്‌സിൽ ബാറ്റിങ്ങിലും ബൗളിംഗ്, ഫീൽഡിങ്ങിലും എല്ലാം അടിപതറുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. എന്നാൽ ഇന്ത്യൻ ടീമിന്റെ ദയനീയമായ തോൽവിക്ക് ഒപ്പം രൂക്ഷമായ വിമർശനം കേൾക്കുന്നത് നായകനായ കോഹ്ലിയാണ് തുടർച്ചയായി ബാറ്റിങ്ങിൽ പരാജയമായി മാറുന്ന കോഹ്ലിക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ

ഒരേ പിഴവുകൾ ആവർത്തിക്കുന്ന വിരാട് കോഹ്ലി വീണ്ടും നിരാശകൾ മാത്രമാണ് ആരാധകർക്ക്‌ എല്ലാം സമ്മാനിക്കുന്നത് എന്നും ഗവാസ്ക്കർ അഭിപ്രായപെടുന്നു. ക്രീസിൽ നിന്നും കളിക്കുന്ന കോഹ്ലി ഇപ്പോൾ സ്ഥിരമായി സ്ലിപ്പിലോ അല്ലേൽ വിക്കറ്റ് കീപ്പർക്കൊ ക്യാച്ച് നൽകിയാണ് പുറത്താകുന്നത് എന്നും ഗവാസ്ക്കർ നിരീക്ഷിച്ചു. കൂടാതെ താരത്തിന്റെ ഷോട്ട് സെലക്ഷൻ അടക്കം തെറ്റാണ് എന്നും ഗവാസ്ക്കർ വിമർശിച്ചു

Read Also -  റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

“ഇന്ത്യൻ നായകനായ വിരാട് കോഹ്ലി വീണ്ടും ഷോട്ട് സെലക്ഷനിൽ തെറ്റുകൾ ആവർത്തിക്കുകയാണ്. അദ്ദേഹം ഏറെ തവണ ക്രീസിന് വെളിയിൽ നിന്നും കളിച്ച് വിക്കറ്റ് നഷ്ടമാക്കി കഴിഞ്ഞു. ഓഫ്‌ സ്റ്റമ്പിന് പുറത്തൂടെ പോകുന്ന എല്ലാ പന്തിലും ഷോട്ടുകൾ കളിക്കാനായി ശ്രമിക്കുന്ന കോഹ്ലിയെയാണ് നമുക്ക് ഈ ടെസ്റ്റ്‌ പരമ്പരയിൽ കാണുവാനായി സാധിക്കുന്നത്. ഒരേ തെറ്റിലാണ് കോഹ്ലി വിക്കറ്റ് നഷ്ടമാക്കുന്നത്. അടിസ്ഥാന കാര്യങ്ങൾ പോലും മറന്ന് ഓഫ്‌ സ്റ്റമ്പിന് പുറത്തൂടെ പോകുന്ന എല്ലാ പന്തിലും കോഹ്ലി കഠിനമായ ഷോട്ടുകളാണ് കളിക്കുന്നത് “ഗവാസ്ക്കർ വിമർശനം കടുപ്പിച്ചു

Scroll to Top