നിന്നെ ഞങ്ങൾ സെലക്ട് ചെയ്തത് ഓപ്പണർ റോളിൽ :കോഹ്ലിയുടെ വാക്കുകൾ വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ അവസാനഘട്ടത്തിലേക്ക് കൂടി കടക്കുകയാണ്.ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തോടെ പ്ലേഓഫ്‌ മത്സരക്രമം ക്ലിയറായി കഴിഞ്ഞു.ചെന്നൈ, ഡൽഹി, ബാംഗ്ലൂർ ടീമുകൾക്ക് പുറമേ ഇന്നലത്തെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രകടനത്തോടെ കൊൽക്കത്തയും കൂടി പ്ലേഓഫിലേക്ക് ഇടം നേടി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഹൈദരാബാദ് ടീമിനെ 42 റൺസിന് തോൽപ്പിച്ചെങ്കിൽ പോലും നെറ്റ് റൺ റേറ്റിലെ കുറവാണ് ഹാട്രിക്ക് ഐപിൽ കിരീടം ലക്ഷ്യമാക്കി കളിക്കാനെത്തിയ മുംബൈക്ക് കനത്ത തിരിച്ചടിയായി മാറിയത്.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിങ്, ബൗളിംഗ് നിരയും പൂർണ്ണ അധിപത്യമാണ് കാണാൻ സാധിച്ചത്. ഐപിൽ ചരിത്രത്തിലെ തന്നെ മുംബൈയുടെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഏറ്റവും അധികം കയ്യടികൾ നേടിയത് വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനാണ്. മത്സരത്തിൽ വെറും 16 ബോളിൽ ഫിഫ്റ്റി അടിച്ച താരം തന്നെ മോശം ഫോമിന്റെ പേരിൽ വിമർശിച്ച ഹേറ്റേഴ്സിന് മറുപടി നൽകി. സീസണിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിപ്പോൾ താരം നേടിയത്.

എന്നാൽ ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ച് വാചാലനായ യുവ താരം മോശം ഫോമിന്റെ കാലത്തും തന്നെ സഹായിച്ചവർക്കുള്ള വലിയ നന്ദി വിശദാമാക്കി.”എന്റെ കരിയറിലെ മികച്ച പ്രകടനമായി ഞാൻ ഇതിനെ കാണുന്നു. ഐപിൽ പോലൊരു ടൂർണമെന്റിൽ ഏതൊരു സാഹചര്യവും നേരിടുവാൻ നിങ്ങൾ തയ്യാറായിരിക്കണം. ഞാൻ ടി :20 ലോകകപ്പ് വരാനിരിക്കേ ആശങ്കയിൽ തന്നേയായിരുന്നു.ഇവിടെ ഐപിഎല്ലിൽ ഞാൻ വരുത്തിയ പിഴവുകൾ ലോകകപ്പ് മത്സരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. ഇത് എനിക്ക് ഒരു പഠനകാലമാണ്.ടി :20 ലോകകപ്പ് മുന്നിൽ നിൽക്കേ എനിക്ക് ചില ആശങ്കകളുണ്ടായിരുന്നു. എന്നാൽ എനിക്ക് വിരാട് ഭായ് രോഹിത് ഭായ് എന്നിവർ നിർദ്ദേശങ്ങൾ നൽകി. ഒപ്പം എന്നെ സഹായിക്കാൻ ഹാർദിക് പാണ്ട്യ, പൊള്ളാർഡ് എന്നിവരുമുണ്ടായിരുന്നു ” ഇഷാൻ കിഷൻ വിശദമാക്കി.

അതേസമയം തന്നെ ഓപ്പണർ റോളിൽ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ സെലക്ട് ചെയ്തതിനെ കുറിച്ചും ഇഷാൻ കിഷൻ മനസ്സുതുറന്നു.”ഓപ്പണിങ് ഞാൻ വളരെ അധികം ഇഷ്ടപെടുന്നുണ്ട്.എന്നോട് അത് തന്നെയാണ് വിരാട് ഭായ് പറഞ്ഞ വാക്കുകളും. നിന്നെ ഓപ്പണർ റോളിൽ കളിപ്പിക്കാനാണ് ടി :20 ലോകകപ്പിൽ തിരഞ്ഞെടുത്തത്. അതിനായി നീ ഏറെ തയ്യാറെടുക്കാനാണ് വിരാട് കോഹ്ലി ഭായ് എന്നോട് പറഞ്ഞത്.നിർണായകമായ മത്സരത്തിൽ എല്ലാത്തിനും തയ്യാറാവണം എന്നും കോഹ്ലി ഭായ് പറഞ്ഞിരുന്നു ” ഇഷാൻ കിഷൻ വെളിപ്പെടുത്തി

Previous articleപ്ലേയോഫില്‍ നിന്നും പുറത്തായി. പക്ഷേ റെക്കോർഡ് മഴയുമായി മുംബൈ ടീം
Next articleചിരിക്കരുത്…ചിരിക്കാന്‍ സമയമായിട്ടില്ലാ. ലാസ്റ്റ് ഓവര്‍ കാണാം