ചിരിക്കരുത്…ചിരിക്കാന്‍ സമയമായിട്ടില്ലാ. ലാസ്റ്റ് ഓവര്‍ കാണാം

ഇരുപതാം ഓവറിലെ നാലാം പന്തിൽ,  ഒരു ക്രോസ് സീം ഡെലിവറി കൊണ്ട് ഭരത്തിനെ Bluff ചെയ്യിപ്പിച്ച് ബീറ്റ് ചെയ്തശേഷം ആവേഷ് ഖാൻ ഒരു ചിരി ചിരിച്ചു. “Dont laugh young man. You have 2 balls left. Time is not yet for the last laugh”

കമന്ററി ബോക്സിൽ ഇരുന്ന് ഒരു ത്രികാലജ്ഞാനി യെ പോലെ  ഗവാസ്കർ ഓർമിപ്പിച്ചു. ഗവാസ്കറുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാകുകയായിരുന്നു. അഞ്ചാം പന്തിൽ മിസ്സ് ഫീൽഡിൽ രണ്ട് റൺസ് വഴങ്ങിയപ്പോഴും ഡൽഹി ആരാധകർ ഉള്ളിനുള്ളിൽ ആശ്വസിച്ചിരിക്കും. മാക്സ്‌വെൽ ഇപ്പോഴും നോൺ സ്ട്രൈക്കർ എൻഡിൽ തന്നെയാണല്ലോ.

എന്നാൽ, ഇന്നു ഭരതിന്‍റെ രാത്രിയായിരുന്നു.. ആ ഫുൾട്ടോസ് അവനുള്ള സമ്മാനമായിരുന്നു…. അതിനെ ലോങ്ങ്‌ ഓണിന് മുകളിലൂടെ പറത്തി അസാധ്യമാണെന്ന് കരുതിയത് അവൻ നേടിയെടുത്തു…

Srikar Bharat u deserved this finish

This RCB is looking so dangerous & is really the team to beat…

എഴുതിയത് – ജയറാം ഗോപിനാഥ്