ഓസ്ട്രേലിയയിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന 20-20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഗ്രൂപ്പ് ഒന്നിലെ ടീമുകൾക്ക് അത്ര എളുപ്പമല്ല കാര്യങ്ങൾ. കൃത്യമായ കണക്കുകൂട്ടലുകളോടെ ആയിരിക്കും അവസാന മത്സരത്തിന് ടീമുകൾ ഒരുങ്ങുന്നത്. നാല് മത്സരങ്ങളാണ് മഴ കൊണ്ടുപോയത്. അതുമാത്രമല്ല എല്ലാ ക്രിക്കറ്റ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ച അട്ടിമറികളും നടന്നു.
അതുകൊണ്ടുതന്നെ സെമിയിൽ ഏതൊക്കെ ടീമുകൾ കടക്കും എന്ന് പ്രവചിക്കുന്നത് അസാധ്യമാണ്. ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിൽ ആക്കാൻ കാരണം മൂന്ന് മത്സരങ്ങൾ മഴ കൊണ്ടുപോയതാണ്. 3 ടീമുകൾക്കാണ് 5 പോയിൻ്റുകൾ ഉള്ളത്. ഓസ്ട്രേലിയ,ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ ടീമുകൾക്കാണ് 4 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അഞ്ചു പോയിൻ്റ് വീതം നേടിയപ്പോൾ അവസാന മത്സരത്തിലെ ഫലം അനുസരിച്ചിരിക്കും ആരൊക്കെ സെമിയിൽ കടക്കും ആരൊക്കെ സെമി കാണാതെ പുറത്താകും എന്നത്. ഇവർക്ക് മാത്രമല്ല, നാലു പോയിൻ്റുള്ള ശ്രീലങ്കയ്ക്കും സെമി സാധ്യതകൾ ഇപ്പോഴുമുണ്ട്.
നെറ്റ് റൺ റേറ്റിൽ ഗ്രൂപ്പിൽ ഒന്നാമത് ഉള്ള ന്യൂസിലാൻഡിന് കുറച്ച് പ്രതീക്ഷ ഉള്ളപ്പോൾ റൺ റേറ്റ് കുറവുള്ള ഓസ്ട്രേലിയ അവസാന മത്സരത്തിൽ വമ്പൻ വിജയം നേടുക എന്ന ലക്ഷ്യത്തോടെ ആയിരിക്കുമെന്ന് ഇറങ്ങുക. ന്യൂസിലാൻഡിന് അയർലാൻഡും, ഓസ്ട്രേലിയക്ക് അഫ്ഗാനിസ്ഥാനും, ഇംഗ്ലണ്ടിന് ശ്രീലങ്കയുമാണ് അവസാന മത്സരങ്ങളിലെ എതിരാളികൾ. ഇതിൽ ഓസ്ട്രേലിയയുടെയും ന്യൂസിലാഡ്ൻ്റിയെയും എതിരാളികളായ അഫ്ഗാനിസ്ഥാനും അയർലാൻഡും അട്ടിമറികൾക്ക് കെൽപ്പ് ഉള്ളവർ ആയതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ശ്രീലങ്കയുടെ ഭാവി ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാലും മറ്റു ടീമുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയിരിക്കും.
കാര്യങ്ങൾ ഇത്ര ബുദ്ധിമുട്ടില്ലെങ്കിലും ഗ്രൂപ്പ് രണ്ടിലും സമാന അവസ്ഥയാണുള്ളത്. ഇന്ത്യ അടക്കമുള്ള ഗ്രൂപ്പ് രണ്ടിൽ സെമി സാധ്യത ഉറപ്പിക്കാൻ അവസാന മത്സരവും കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് രണ്ടിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയാണ്. നാല് പോയിൻ്റ് വീതമുള്ള ഇന്ത്യയും ബംഗ്ലാദേശും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്