റിസ്വാന്‍റെ ഭരണം അവസാനിച്ചു. ബാറ്റിംഗ് റാങ്കിങ്ങില്‍ ഇനി ഒന്നാം സ്ഥാനം സൂര്യകുമാര്‍ യാദവിന്

ഐസിസി ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമത് എത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കകെതിരെയും നെതര്‍ലണ്ടിനെതിരെയുമുള്ള തുടര്‍ച്ചയായി അര്‍ദ്ധസെഞ്ചുറി നേടിയതോടെയാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് എത്തിയത്.

പാക്ക് താരം മുഹമ്മദ് റിസ്വാനെയാണ് ഇന്ത്യന്‍ താരം മറികടന്നത്. 863 റേറ്റിങ്ങ് പോയിന്‍റാണ് സൂര്യക്കുള്ളത്. 842 പോയിന്‍റാണ് റിസ്വാനുള്ളത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സൂര്യകുമാര്‍ യാദവ് ടി20 അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം എട്ട് അര്‍ദ്ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഇന്ത്യന്‍ ബാറ്റര്‍ നേടി.

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ റൂസോ 17 സ്ഥാനങ്ങള്‍ മുന്നേറി എട്ടാമത് എത്തി. ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ (7) തകര്‍പ്പന്‍ പ്രകടനവും ബാറ്റിംഗ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ എത്തിച്ചു.

ബോളിംഗ് റാങ്കിങ്ങില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരങ്ക രണ്ടാമത് എത്തി. റാഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് സീമര്‍ സാം കറന്‍ ആറാമത് എത്തി.