ഭൂവിക്ക് ഇനിയും അവസരം ലഭിക്കുമോ ? ഉത്തരം നൽകി മഞ്ജരേക്കർ

ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ അനേകം മികച്ച പേസ് ബൗളർമാർക്ക് ഒപ്പമാണ് കടന്ന് പോകുന്നത്. ഇക്കഴിഞ്ഞ ഐപിൽ സീസണിൽ അടക്കം അനവധി യുവ പേസർമാരുടെ മികച്ച പ്രകടനം നമ്മൾ കണ്ടതാണ്. ഉമ്രാൻ മാലിക്ക്, അർഷദീപ് സിങ്, മൊഹ്സിൻ ഖാൻ, ചേതൻ സക്കറിയ അടക്കമുള്ളവർ പ്രശംസ വാനോളം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം ഐപിൽ 2022ലെ പ്രകടനം അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിന്റെ സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലേക്ക് സ്ഥാനം നേടിയത് ഉമ്രാൻ മാലിക്ക്, അർഷദീപ് സിംഗ് എന്നിവരാണ്. ഇരുവർക്കും അരങ്ങേറ്റത്തിനുള്ള അവസരം പരമ്പരയിൽ ലഭിക്കുമോയെന്നതാണ് പ്രധാന ചോദ്യം. ടീമിലെ സീനിയർ താരങ്ങളെ എങ്ങനെയാകും കോച്ച് രാഹുൽ ദ്രാവിഡ്‌ യൂസ് ചെയ്യുകയെന്ന് പറയുകയാണ് ഇപ്പോൾ സഞ്ജയ്‌ മഞ്ജരേക്കർ.

വരാനിരിക്കുന്ന സൗത്താഫ്രിക്കക്കെതിരായ ടി :20 പരമ്പരയിൽ സീനിയർ പേസർ ഭുവിക്ക് അവസരങ്ങൾ ലഭിക്കാനാണ് ചാൻസെന്ന് പറയുന്ന മഞ്ജരേക്കർ ടി :20 ക്രിക്കറ്റ് ലോകകപ്പ് മുന്നിൽ നിൽക്കേ ഭുവിയുടെ പ്രകടനം വളരെ നിർണായകമാണെന്നും അഭിപ്രായപെട്ടു.നാളെ ഒന്നാം ടി :20 മത്സരത്തോടെയാണ് ടി :20 ക്രിക്കറ്റ് പരമ്പര ആരംഭിക്കുന്നത്.ലോകേഷ് രാഹുൽ നായകനായി എത്തുമ്പോൾ റിഷാബ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

20220608 103602

“കരിയറിൽ അനേകം നേട്ടങ്ങൾ കുറിച്ച താരമാണ് ഭുവി. ഡെത്ത് ഓവറിൽ ഇപ്പോഴും ഭുവി സ്റ്റാർ ബൗളർ തന്നെ.എനിക്ക് ഉറപ്പുണ്ട് സ്‌ക്വാഡിൽ ഉണ്ടെങ്കിൽ ഭുവിക്ക് തന്നെ അവസരം ലഭിക്കും. എങ്കിലും നമ്മുടെ മുൻപിൽ അനേകം മറ്റുള്ള ഓപ്ഷനുകളുമുണ്ട്. ടീമിലെ പേസർമാർ തമ്മിൽ സ്ഥാനത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷദീപ് സിംഗ് എന്നിവർ എല്ലാം അവസരത്തിനായി തന്നെ കാത്തിരിക്കുന്നവരാണ് ”

20220608 141953

നാലാം ഓപ്‌ഷനായി ഹാര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയാകും ഇന്ത്യ കളിപ്പിക്കുക എന്നും സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

Previous articleഫാബ് ഫോറിൽ അവൻ പൊളിക്കും : സച്ചിന്റെ റെക്കോർഡുകള്‍ തകർക്കുമെന്ന് മുൻ താരം
Next articleഎംപി അല്ലേ പിന്നെ എന്തിനാണ് ഐപിൽ ? മാസ്സ് മറുപടി നൽകി ഗംഭീർ