ഫാബ് ഫോറിൽ അവൻ പൊളിക്കും : സച്ചിന്റെ റെക്കോർഡുകള്‍ തകർക്കുമെന്ന് മുൻ താരം

fab 4

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയങ്ങളാണ് ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് താരമായ ജോ റൂട്ട്, ഇന്ത്യൻ താരം വിരാട് കോഹ്ലി, ന്യൂസിലാൻഡ് നായകനായ കെയ്ൻ വില്യംസൺ എന്നിവർ. ഫാബ് ഫോർ എന്നറിയപ്പെടുന്ന ഇവർ നാല് ബാറ്റ്സ്മാന്മാരും നിലവിൽ അനേകം ബാറ്റിങ് റെക്കോർഡുകൾക്ക് അവകാശികളാണ്. അതേസമയം നിലവിൽ എല്ലാവരിലും നിന്നും ഇപ്പോൾ കയ്യടികൾ സ്വന്തമാക്കുന്നത് ഇംഗ്ലണ്ട് താരമായ ജോ റൂട്ടാണ്.

ന്യൂസിലാൻഡ് എതിരായ ടെസ്റ്റ്‌ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ താരം ടെസ്റ്റ്‌ ക്രിക്കറ്റിൽ 10000 റൺസ്‌ നേട്ടത്തിലേക്ക് എത്തിയിരുന്നു. അലിസ്റ്റർ കുക്കിന് ശേഷം ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാണ് റൂട്ട്.

20220605 165617

നിലവിൽ ഫാബ് ഫോറിൽ 10000 ടെസ്റ്റ്‌ റൺസ്‌ ക്ലബ്ബിലേക്ക് എത്തിയ ആദ്യത്തെ താരമാണ് ജോ റൂട്ട്. ഇപ്പോൾ താരത്തെ കുറിച്ചൊരു ശ്രദ്ധേയമായ അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്ട്സൻ. ടെസ്റ്റ്‌ ക്രിക്കറ്റിലെ സച്ചിന്റെ പല നേട്ടങ്ങളും തകർക്കാൻ ഫാബ്ബ് ഫോറിൽ എറ്റവും അധികം സാധ്യതകളുള്ളത് ജോ റൂട്ട് എന്നാണ് വാട്സണിന്റെ നിരീക്ഷണം.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
20220605 165210

“ടെസ്റ്റ്‌ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായി മാറാൻ റൂട്ടിന് കഴിയും എന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന് പ്രായം ഒരു അനുകൂല ഘടകമാണ്‌. ഇപ്പോൾ മുപ്പത്തിയൊന്ന് വയസ്സാണ് റൂട്ടിനുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന് 180ലേറെ ടെസ്റ്റ്‌ കളിക്കാനായി കഴിയും.അത്രയും ടെസ്റ്റ്‌ മത്സരങ്ങൾ കളിക്കാൻ സാധിച്ചാൽ എനിക്ക് ഉറപ്പുണ്ട് സച്ചിന്റെ റെക്കോർഡ്സ് പലതും റൂട്ടിന് സ്വന്തമാകും.

അടുത്ത നാലോ അഞ്ചോ വർഷം കൂടി കളിക്കാനായി കഴിഞ്ഞാൽ വിരാട് കോഹ്ലിക്കും സ്റ്റീവ് സ്മിത്തിനും ഈ നേട്ടം നേടാൻ കഴിയും. എങ്കിലും മുപ്പത്തിയൊന്ന് കാരനായ വില്യംസനാണ് ജോ റൂട്ടിന് മുൻപിൽ ഭീക്ഷണിയായി എത്താവുന്ന മറ്റൊരു താരം ” ഷെയ്ൻ വാട്ട്സൻ അഭിപ്രായം വിശദമാക്കി.

Scroll to Top