എംപി അല്ലേ പിന്നെ എന്തിനാണ് ഐപിൽ ? മാസ്സ് മറുപടി നൽകി ഗംഭീർ

കന്നി ഐപിൽ സീസണിൽ തന്നെ മികച്ച പ്രകടനവുമായി പ്ലേഓഫിൽ വരെ എത്തിയ ലക്ക്നൗ ടീം ക്രിക്കറ്റ് ലോകത്ത് നിന്നും ധാരാളം കയ്യടികൾ സ്വന്തമാക്കിയിരുന്നു. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായി പ്ലേഓഫിൽ എത്തിയ ലോകേഷ് രാഹുൽ നായകനായ ടീം ബാംഗ്ലൂരിനോടാണ് എലിമിനേറ്റർ റൗണ്ടിൽ തോറ്റത്.

ലക്ക്നൗ ടീമിന്റെ കുതിപ്പിൽ വളരെ നിർണായക പങ്കുവഹിച്ച ഒരാളാണ് ടീമിന്റെ മെന്റർ കൂടിയായ ഗൗതം ഗംഭീർ. മുൻപ് ഐപിഎല്ലിൽ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ വരുന്ന സീസണുകളിലും ലക്ക്നൗ ടീം ഭാഗമാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

69573f81 092b 484d bbf9 6efa5de5eb85

എന്നാൽ ഡൽഹിയുടെ ഒരു എം. പി കൂടിയായ ഗംഭീർ ജനങ്ങൾ കാര്യങ്ങളിൽ നോക്കാതെ ഐപിൽ ഭാഗമായി എത്തുന്നത് വലിയ വിമർശനത്തിനും കാരണമായി മാറിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം വളരെ ഏറെ ശക്തമാണ്.ഇപ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയാണ് ഗംഭീർ തന്നെ. പണം നേടാനായി മാത്രമാണോ ഐപിഎല്ലിലേക്ക് പോയതെന്നുള്ള ചോദ്യത്തിനും മുൻ ഇന്ത്യൻ താരം മറുപടി നൽകി.

460253f3 bccf 4bad 95cc e2ddd2a87902

“ഞാൻ നിലവിൽ ഐപിഎല്ലിൽ അടക്കം പ്രവർത്തിക്കുന്ന കാര്യത്തിൽ വിമർശനം ഉള്ളവർ ഇതൊക്കെ ഒന്ന് പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്. പാവപെട്ട 5000 ആളുകൾക്ക് ഭക്ഷണം നൽകാനായി പ്രതിമാസം 25 ലക്ഷം രൂപയോളം ചിലവഴിക്കുന്ന ഒരാളാണ് ഞാൻ. ഇത്‌ എല്ലാം ഞാൻ എന്റെ സ്വന്തം പേഴ്സിൽ നിന്നും നൽകുന്ന പൈസയാണ്.അല്ലാതെ ഇതൊക്കെ എം. പി ഫണ്ടിൽ നിന്നല്ല ഞാൻ യൂസ് ചെയ്യുന്നത്. എന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല ഞാൻ എം. പി ഫണ്ട് ഇതുവരെ ഉപയോഗിച്ചത്

ഐപിഎല്ലിൽ കമന്ററി പറയുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുണ്ടെന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല. ആത്യന്തികമായ ലക്ഷ്യത്തിനു വേണ്ടിയാണു ഞാൻ ഇതൊക്കെ ചെയ്യുന്നത്’– ഗംഭീറിന്റെ വാക്കുകൾ….

.