ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വളരെ നിർണായക ടെസ്റ്റ് മത്സരത്തിനാണ് എല്ലാവരും തന്നെ വളരെ ആവേശപൂർവ്വം കാത്തിരിക്കുന്നത്. ഇംഗ്ലണ്ട് മണിൽ അവർക്ക് എതിരെ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീമിന്റെ വർഷങ്ങളായുള്ള ഒരു ആഗ്രഹം കൂടിയാണ്. ഈ ഒരു അപൂർവ്വ നേട്ടത്തിന് അരികിലാണ് ഇന്ത്യൻ സംഘം.
ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ഇന്ത്യൻ ടീം പരമ്പരയിലെ അവസാന മത്സരത്തിൽ തോൽവിയെ കുറിച്ചു ആലോചിക്കുന്നതേ ഇല്ല. ജൂലൈ 1 മുതൽ 5 വരെ എഡ്ജ്ബാസ്റ്റണിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം.നേരത്തെ ഐപിൽ 2021ന് മുൻപാണ് കോവിഡ് ആശങ്കൾ കാരണം അവസാന ടെസ്റ്റ് മാറ്റി വെച്ചത്.
ഇപ്പോൾ നിർണായക ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്കയായി മാറുന്നത് സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുലിന്‍റെ പരിക്കാണ്. പരിക്ക് കാരണം സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ നിന്നും പിന്മാറിയ താരം വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകും. എന്നാൽ രാഹുലിന്‍റെ അഭാവത്തിൽ ആരാകും ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിലേക്ക് എത്തുക എന്നത് പ്രധാന ചോദ്യമാണ്. രഹാനെക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ട മായപ്പോൾ മിഡിൽ ഓർഡറിൽ രാഹുൽ അഭാവം വലിയ വിടവ് കൂടിയാണ്. ഓപ്പണിങ് ജോഡിയായി രോഹിത് ശർമ്മ :ഗിൽ ജോഡി എത്തുമ്പോൾ രാഹുലിന് പകരം ആരെന്നുള്ള ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.
രാഹുലിന് പകരം ആരെയും അയക്കാൻ ഉദ്ദേശം ഇല്ലെന്നാണ് ദ്രാവിഡ് അറിയിക്കുന്നത്. ” രാഹുൽ ഞങ്ങൾക്ക് വളരെ പ്രധാന താരമാണ് എങ്കിലും അദ്ദേഹത്തിനു പകരം മറ്റൊരു താരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നില്ല.രാഹുലിന് പരിക്കേറ്റെങ്കിലും ഒരു ടെസ്റ്റ് മത്സരത്തിന് വേണ്ടി മാത്രം മറ്റൊരു താരത്തെ അയക്കാൻ ഉദ്ദേശം ഇല്ല “ഹെഡ് കോച്ച് പറഞ്ഞു. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ടീം ഇംഗ്ലണ്ട് എതിരെ ടി :20 പരമ്പരയും കളിക്കുന്നുണ്ട്.