“മെസ്സിക്ക് എന്നെ കൊല്ലണമായിരുന്നു”ലയണൽ മെസ്സിയിൽ നിന്നും ഉണ്ടായ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി; പെരെഡസ്

അര്‍ജന്‍റീന ദേശീയ ടീമിലും ഫ്രഞ്ച് ക്ലബ് പിഎസ് ജിയിലും ഒന്നിച്ച് കളിക്കുന്ന താരങ്ങളാണ് മെസ്സിയും പെരെഡസും. ഇരു താരങ്ങൾക്കിടയിലും അടുത്ത സൗഹൃദം ആണ് ഉള്ളത്. ബാഴ്സ വിട്ട് മെസ്സിയെ പി എസ് ജിയിൽ എത്തിക്കാൻ വലിയ പങ്കാണ് പെരെഡസ് വഹിച്ചിട്ടുള്ളത്.

ഇപ്പോഴിതാ മെസ്സിയിൽ നിന്നും തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മെസ്സിയും ആയി ഉണ്ടായ ചെറിയ സംഘർഷത്തിൻ്റെ കഥയാണ് കഴിഞ്ഞദിവസം താരം വെളിപ്പെടുത്തിയത്. മെസ്സിയുടെ ബാഴ്സയിലെ അവസാന സീസണിൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ നടക്കുമ്പോൾ ഉണ്ടായ അനുഭവമാണ് താരം തുറന്നുപറഞ്ഞത്. 1-4 ബാഴ്സ തോറ്റ മത്സരത്തിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ശേഷം പെരെഡസ് ഒരു കമൻ്റ് അടിക്കുകയും,അത് ഇഷ്ടപെടാതിരുന്ന മെസ്സി ദേഷ്യപ്പെട്ടതിനെ കുറിച്ചും ആണ് അർജൻ്റീനൻ താരം തുറന്ന് പറഞ്ഞത്.

images 43 3


“താരത്തിന് പെട്ടന്നു ദേഷ്യം വന്നു, കാരണം ഞാനെന്റെ ടീമിലെ താരത്തോടു പറഞ്ഞ ഒരു കമന്റ് അദ്ദേഹം കേട്ടതാണ് അതിനു കാരണം. മെസി ശരിക്കും ദേഷ്യത്തിലായിരുന്നു. ഞാൻ ശരിക്കും കുടുങ്ങിപ്പോയി, അതൊരു മോശം അവസ്ഥയും ആയിരുന്നു. മെസിക്കെന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായപ്പോൾ എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ പോകാനായിരുന്നു ആഗ്രഹം.

images 42 2


അതിനു ശേഷം ദേശീയ ടീമിൽ വെച്ച് താരത്തെ കണ്ടപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെയാണ് താരം പ്രതികരിച്ചത്. ഒരു നല്ല വ്യക്തിയാണെന്നു കാണിച്ചു തന്നു. താരവുമായുള്ള ബന്ധം അങ്ങനെ തുടർന്നു. ഇപ്പോൾ ആ സംഭവം സംസാരത്തിൽ വരുമ്പോൾ ഞങ്ങൾ ചിരിക്കുകയാണ് ചെയ്യാറുള്ളത്.”- പെരെഡസ് പറഞ്ഞു.